പൂനെ: പൂനെയിൽ നാല് വയസുകാരിയെ 64കാരൻ ബാലത്സംഗം ചെയ്ത് കൊന്നു. വെള്ളിയാഴ്ച നടന്ന സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഭക്ഷണം നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് പ്രതി പെൺകുട്ടിയെ കന്നുകാലികളുടെ ഷെഡിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
പ്രതിക്കെതിരെ കർഷക നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ പോലീസ് സ്റ്റേഷനിലേക്ക് എത്തി. തുടർന്ന് മുംബൈ-ബെംഗളൂരു ഹൈവേ ഉപരോധിച്ചു. കേസിൽ 15 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കുമെന്ന് ജനങ്ങൾക്ക് പോലീസ് ഉറപ്പ് നൽകി.



