Wednesday, June 12, 2024
Homeഅമേരിക്ക🌺 ശുഭദിനം 🌺-- 2024 | മെയ് 20 | തിങ്കൾ ✍ അർച്ചന കൃഷ്ണൻ

🌺 ശുഭദിനം 🌺– 2024 | മെയ് 20 | തിങ്കൾ ✍ അർച്ചന കൃഷ്ണൻ

അർച്ചന കൃഷ്ണൻ

“മുന്നോട്ട് വഴികൾ പലതുണ്ട് അഭിമാനത്തോടെ തലയുയർത്തി നിൽക്കാൻ ഒരു വഴി മാത്രം”

റൂസ്സോ

നമ്മുടെയൊക്കെ ചുറ്റുപാടും താമസിക്കുന്ന ചിലരെ ശ്രദ്ധിച്ചാൽ കാണാം,ഉറുമ്പ് അരിമണി ശേഖരിക്കുന്ന പോലെ കിട്ടുന്ന രൂപയൊക്കെ ശേഖരിച്ചു വെയ്ക്കും. അവരൊരു നല്ല വസ്ത്രമോ, ഭക്ഷണമോ കഴിക്കാതെയായിരിക്കും ഇതൊക്കെ തലമുറകൾക്കായി കൂട്ടി വെയ്ക്കുന്നത്. എന്നാൽ കാലം മുന്നോട്ട് പോകുമ്പോൾ അവരുടെയൊക്കെ ജീവിതം ദുഃഖകരമായി മാറുന്നു. കാരണം ഉണ്ണാതെയുടുക്കുക മക്കൾക്കായ് കരുതി വെച്ചു, എന്നാൽ മക്കളോ കാക്ക പരുവം മാറുമ്പോൾ പറന്നു പോകുന്നു. അവസാനം വാർദ്ധക്യത്തിൽ ഒറ്റപ്പെടൽ അനുഭവിച്ചു മരിക്കുന്നു.

മുൻവിധികൾ പലപ്പോഴും നമ്മുടെ വഴി തെറ്റിക്കും. അതുകൊണ്ട് മുൻവിധികളില്ലാതെ യാഥാർഥ്യ ബോധത്തോടെ കാര്യങ്ങൾ ശരിയായി പ്രവ്യത്തിക്കുകയും,ഗ്രഹിക്കുകയാണ് നാം ചെയ്യേണ്ടത്. മുൻവിധികൾ ഉപേക്ഷിക്കുന്നവനും കാര്യങ്ങളെ ശരിയായി കാണുന്നവനുമാണ് യഥാർത്ഥ സാത്വികൻ.

സ്നേഹത്തോടെ.. സന്തോഷത്തോടെ.. എല്ലാവർക്കും ഹൃദയം നിറഞ്ഞ ശുഭദിനാശംസകൾ

അർച്ചന കൃഷ്ണൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments