Monday, May 4, 2026
Homeഅമേരിക്കദേശീയ ചിഹ്നങ്ങളെ അപമാനിച്ച പ്രവാസി മലയാളി അമേരിക്കയിൽ അറസ്റ്റിൽ; നാടുകടത്തിയേക്കും

ദേശീയ ചിഹ്നങ്ങളെ അപമാനിച്ച പ്രവാസി മലയാളി അമേരിക്കയിൽ അറസ്റ്റിൽ; നാടുകടത്തിയേക്കും

സണ്ണി മാളിയേക്കൽ

ന്യൂയോർക്ക്: സോഷ്യൽ മീഡിയയിലൂടെ ഇന്ത്യയെയും ദേശീയ ചിഹ്നങ്ങളെയും നിരന്തരം അധിക്ഷേപിച്ചിരുന്ന പ്രവാസി മലയാളി ആൽബിച്ചൻ മുരിങ്ങയിൽ (ആൽബിൻ മാത്യു) അമേരിക്കയിൽ പിടിയിലായി. കോട്ടയം പാലാ സ്വദേശിയായ ഇയാളെ അമേരിക്കൻ ഹോംലാൻഡ് സെക്യൂരിറ്റിയുടെ കീഴിലുള്ള ഐ.സി.ഇ (ICE) വിഭാഗമാണ് അറസ്റ്റ് ചെയ്തത്.

മതിയായ രേഖകളില്ലാതെ അനധികൃതമായി അമേരിക്കയിൽ താമസിച്ചതിനാണ് ഇയാൾ പിടിയിലായത്. ഫെബ്രുവരി 25 മുതൽ ഇയാൾ ജയിലിലാണ്.

ഇന്ത്യൻ ദേശീയ പതാകയെയും പ്രതിജ്ഞയെയും വികലമായ രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിനും വിദ്വേഷ പ്രസംഗത്തിനും ഇയാൾക്കെതിരെ കേരളത്തിൽ നിരവധി കേസുകളുണ്ട്. ബിജെപി നേതാവ് അനൂപിന്റെ പരാതിയിൽ ആലുവ പോലീസ് എടുത്ത കേസും ഇതിൽ ഉൾപ്പെടുന്നു.

മുൻപ് പാലായിലും പൂഞ്ഞാറിലും സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുള്ള ഇയാൾ, ‘ക്രിസ്ത്യൻ ലീഗ്’ എന്ന പേരിൽ സംഘടന രൂപീകരിക്കാനും ശ്രമിച്ചിരുന്നു.

അമേരിക്കൻ അധികൃതർ ഇയാളെ വൈകാതെ ഇന്ത്യയിലേക്ക് നാടുകടത്തുമെന്നാണ് റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ നാട്ടിലെത്തുന്ന മുറയ്ക്ക് കേരള പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കും.

അമേരിക്കയിലെ സുരക്ഷിതത്വത്തിലിരുന്ന് രാജ്യത്തിനെതിരെ എന്തും പറയാമെന്ന അഹങ്കാരത്തിനാണ് ഇപ്പോൾ നിയമപരമായ തിരിച്ചടി ലഭിച്ചിരിക്കുന്നത്.

സണ്ണി മാളിയേക്കൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com