Saturday, July 27, 2024
Homeആരോഗ്യംമലയാളി മനസ്സ് -- 👨‍👨‍👦‍👦ആരോഗ്യ വീഥി 👨‍👨‍👦‍👦- 2024 | മെയ് 20 |...

മലയാളി മനസ്സ് — 👨‍👨‍👦‍👦ആരോഗ്യ വീഥി 👨‍👨‍👦‍👦- 2024 | മെയ് 20 | തിങ്കൾ

മാനസിക സമ്മര്‍ദം വര്‍ധിക്കുമ്പോള്‍ പല കാര്യങ്ങള്‍ ആലോചിച്ചുള്ള ഉത്കണ്ഠ മനുഷ്യര്‍ക്ക് ഉണ്ടാകാറുണ്ട്. എന്നാല്‍ ഈ ഉത്കണ്ഠ നീണ്ടുനില്‍ക്കുകയും നമ്മുടെ ദൈനംദിന ജീവിതത്തെ ബാധിച്ച് തുടങ്ങുകയും ചെയ്യുമ്പോള്‍ ഇതിനെ ഗൗരവമായി എടുക്കേണ്ടതാണ്.

മനസ്സിനു സമ്മര്‍ദം അനുഭവപ്പെടുമ്പോള്‍ ശരീരം അതിന്റെ അടിയന്തര പ്രതികരണ സ്വാഭാവം പുറത്തെടുക്കും. ഒരു അപകടത്തോട് എങ്ങനെ പ്രതികരിക്കുന്നോ ആ രീതിയില്‍ ആകും പിന്നീട് ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍. ഇത് ത്വരിത ഗതിയില്‍ ശ്വാസമെടുക്കുന്നതിലേക്കും ചിലപ്പോള്‍ ശ്വാസംമുട്ടലിലേക്കും നയിക്കാം.

ഉത്കണ്ഠ ശരീരത്തെ ദൃഢമാക്കി പേശികള്‍ വലിഞ്ഞു മുറുകി വേദനയുണ്ടാകുന്ന അവസ്ഥ സൃഷ്ടിക്കാം. ശരീരവേദന, തലവേദന, മൈഗ്രേയ്ന്‍ എന്നിവ ഇതിന്റെ ഫലമായി ഉണ്ടാകാം. കൈകള്‍ വിറയ്ക്കുക, കാലുകള്‍ കൂട്ടിയിടിക്കുക പോലെയുള്ള പെരുമാറ്റങ്ങളും ഉത്കണ്ഠയുടെ ഭാഗമായി പ്രതീക്ഷിക്കാവുന്നതാണ്.

പുറത്തിറങ്ങി പ്രകൃതിയുമായി ഇഴചേര്‍ന്ന് അല്‍പസമയം ചെലവിടുന്നത് ഈ പിരിമുറുക്കത്തിന് ഒരു അവയവുണ്ടാക്കാം. ഉത്കണ്ഠ അധികമുള്ളവര്‍ക്ക് ചില അവസരങ്ങളില്‍ പാനിക് അറ്റാക്ക് ഉണ്ടാകാറുണ്ട്. അപ്പോള്‍ ഹൃദയമിടിപ്പ് വര്‍ധിക്കുകയും അമിതമായി വിയര്‍ക്കുകയും രോഗിക്ക് താന്‍ മരിക്കാന്‍ പോകുകയാണെന്ന തോന്നലുണ്ടാകുകയും ചെയ്യാം.

നെഞ്ചു വേദന, തലകറക്കം, ശരീരത്തിന്റെ ചില ഭാഗങ്ങളില്‍ മരവിപ്പ്, ശരീരത്തിന് അമിതമായ ചൂട് അല്ലെങ്കില്‍ തണുപ്പ് എന്നിവയും പാനിക് അറ്റാക്കിന്റെ ഭാഗമായി ഉണ്ടാകാം. ടെന്‍ഷന്‍ കൂടുമ്പോള്‍ അഡ്രിനാലിന്‍, കോര്‍ട്ടിസോള്‍ ഹോര്‍മോണുകള്‍ അമിതമായി ശരീരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടും. ഈ ഹോര്‍മോണുകള്‍ ചിലപ്പോള്‍ ദഹനത്തെയും രക്തത്തിലെ പഞ്ചസാരയുടെ അളവിനെയും ബാധിക്കാം. വയര്‍ വേദന, ഛര്‍ദ്ദി, മനംമറിച്ചില്‍, മറ്റ് ദഹനപ്രശ്നങ്ങള്‍ എന്നിവ ഇതിന്റെ ഫലമായി ഉണ്ടാകാം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments