Monday, October 14, 2024
Homeസ്പെഷ്യൽവായന ദിനത്തിന്റെ ആശംസകൾ (ലേഖനം) 🖋️ജെ. ബി. എടത്തിരുത്തി

വായന ദിനത്തിന്റെ ആശംസകൾ (ലേഖനം) 🖋️ജെ. ബി. എടത്തിരുത്തി

ജെ. ബി. എടത്തിരുത്തി

എല്ലാരും സ്റ്റാറ്റസിട്ടില്ലേ?
മുഖപുസ്തകത്തിൽ കഥയും, റീൽസും ഇട്ടില്ലേ?പോസ്റ്റർ ഇട്ടില്ലേ? സ്വന്തം തലയും മുഖവും വെച്ച് ചിത്രങ്ങൾ വിതറിയില്ലേ? ഉദ്ഘാടനങ്ങക്ക് ഓടി തളർന്നു ക്ഷീണിച്ചുവോ?

വായിക്കാൻ പുസ്തകം ഇല്ലേ? കൂടുതൽ ആയതിനാൽ ആകെ ആശയക്കുഴപ്പത്തിൽ നിൽക്കയാണോ? ഭാഷ പ്രശ്നമാണോ നിങ്ങളുടെ വായനയ്ക്ക് തടസ്സം?പുസ്തകം വാങ്ങാൻ പൈസ ഇല്ല, വായിക്കാൻ മനസില്ല, സമയമില്ല, ഇതൊക്കെ ഉത്തരം വരും എനിക്കും നിങ്ങൾക്കും.

ഒന്നിരിയ്ക്കൂ, ഒന്ന് വിശ്രമിയ്ക്കൂ,
ഇനി ഞാനൊരു പുസ്തകം ഒന്നു ഓർമ്മപ്പെടുത്തി തരുന്നു. നമുക്ക് ഉള്ളത്, മറ്റുള്ളവർക്കുള്ളത്, കാശ് വേണ്ടാത്ത, ഭാഷ പ്രശ്നങ്ങളില്ലാത്ത,എന്നാൽ സമയം അധികമാവശ്യമുള്ള, അധികമാരും വായിക്കാൻ നിൽക്കാതെ കടന്നു പോകുന്ന,മുഖം തിരിച്ചു കളയുന്ന, കണ്ടിട്ടും കണ്ണടച്ച ഭാവത്തിൽ ഇരിക്കുന്ന ഒരു പുസ്തകം.

“മനസ്സെന്ന ഒരു പുസ്തകം.”

സാധിക്കുമോ നമുക്കെല്ലാം വായിക്കാൻ? നമ്മളുടെ മനസ്സിനെ, മറ്റുള്ളവരുടെ മനസ്സിനെ? വായിക്കാൻ ക്ഷമയുണ്ടോ, മായ മാന്ത്രികജാല ലോകത്തെ പിടിച്ചാൽ കിട്ടുമോ? കടലിനെക്കാൾ പരന്നതും ആഴമുള്ളതും,
ഭൂമിയേക്കാൾ, ആകാശത്തേക്കാൾ, പ്രപഞ്ചത്തേക്കാൾ, സൗരയൂഥത്തേക്കാളൊക്കെ വലിപ്പമുള്ളതെങ്കിലും, ചിലനേരം കൈപിടിയിൽ പോലും ഒതുങ്ങുന്ന,എപ്പോൾ വേണമെങ്കിലും കലങ്ങി മറിയുന്ന, സുനാമിയായ് മാറുന്ന കടൽ ആണ് മനസ്സ് എന്ന പുസ്തകം.

ഇത്തിരി നേരം കണ്ടെത്തി മനസിരുത്തി വായിക്കാൻ ശ്രമിയ്ക്കൂ,ഒത്തിരി ആത്മഹത്യകൾ ഒഴിവാക്കാം, ഒത്തിരി കുടുംബങ്ങൾ രക്ഷപ്പെടും.മരണത്തിന്റെ ഗന്ധം മാറി
മുല്ലപ്പൂ വാസന ഏൽക്കാൻ, കൊടുക്കാൻ, മനസ്സെന്ന പുസ്തകം വായിക്കാം ഇന്നുമുതൽ.

ഇന്നേ ദിവസത്തിന്റെ മംഗളങ്ങൾ ഒരിയ്ക്കൽ കൂടി നേരുന്നു.

🖋️ജെ. ബി. എടത്തിരുത്തി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments