Saturday, September 21, 2024
Homeകേരളംപാചകവാതക കണക്‌‌ഷന് മസ്റ്ററിങ് നിർബന്ധമാക്കി.

പാചകവാതക കണക്‌‌ഷന് മസ്റ്ററിങ് നിർബന്ധമാക്കി.

കൊച്ചി: പാചകവാതക കണക്‌‌ഷൻ നിലനിർത്താൻ ഏജന്‍സികള്‍ ബയോമെട്രിക് മസ്റ്ററിങ് നിർബന്ധമാക്കി. മസ്റ്ററിങ് നടത്തേണ്ട അവസാന തീയതി എന്നാണെന്ന് അറിയിച്ചിട്ടില്ലെങ്കിലും വിവരമറിഞ്ഞ് ഒട്ടേറെ ഉപഭോക്താക്കളാണ് ഏജൻസികളിൽ എത്തുന്നത്. പലയിടത്തും ഏജന്‍സികള്‍ക്കു മുമ്പില്‍ നീണ്ട ക്യൂവാണ്.

പ്രധാനമന്ത്രി ഉജ്ജ്വൽ യോജനയിൽ ഉൾപ്പെട്ടവർക്കായിരുന്നു ഇതുവരെ മസ്റ്ററിങ് നിർബന്ധമായിരുന്നത്. എന്നാൽ മരിച്ചവരുടെ പേരിലുള്ള സിലിണ്ടറുകൾ മറ്റുള്ളവർ ഉപയോഗിക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തില്‍ മസ്റ്ററിങ് എല്ലാവർക്കും കർശനമാക്കിയിരിക്കുകയാണ്.

മസ്റ്ററിങ് നടത്താത്ത ഉപഭോക്താക്കൾക്കു പാചകവാതകം ബുക്കു ചെയ്യുന്നതിന് തടസ്സം നേരിടേണ്ടി വരും.

മസ്റ്ററിങ് എങ്ങനെ നടത്താം ; ഇൻ‍ഡേൻ, ഭാരത്, എച്ച്പി ഉപഭോക്താക്കൾക്ക് പൊതുമേഖലാ കമ്പനികളുടെ ഏജൻസി ഓഫിസുകളിലെത്തി മസ്റ്ററിങ് നടത്താവുന്നതാണ്.കണക്‌ഷൻ ഉടമ കിടപ്പുരോഗിയോ സ്ഥലത്തില്ലാത്തയാളോ പ്രായാധിക്യത്താൻ യാത്ര ചെയ്യാൻ പ്രയാസമുള്ള വ്യക്തിയോ ആണെങ്കിൽ, കുടുംബത്തിലെ റേഷൻ കാർഡിൽ പേരുള്ള മറ്റാരുടെയെങ്കിലും പേരിലേക്ക് കണക്‌ഷൻ മാറ്റി മസ്റ്ററിങ് നടത്താം.ഇതിനായി ആധാർ കാർഡ്, പാചകവാതക കണക്‌ഷൻ ബുക്ക്, റേഷൻ കാർഡ് എന്നിവയുമായി ഏജൻസി ഓഫിസിലെത്തണം.

മസ്റ്ററിങ് നടത്താനായി പാചകവാതക കണക്‌ഷൻ ആരുടെ പേരിലാണോ അവർ ആധാർ കാർഡ്, പാചകവാതക കണക്‌ഷൻ ബുക്ക് എന്നിവയുമായി ഏജൻസിയുടെ ഓഫിസിൽ എത്തണം.ഓഫീസിലെ ബയോമെട്രിക് സംവിധാനം ഉപയോഗിച്ച് വിരലടയാളമോ കണ്ണിന്റെ കൃഷ്ണമണിയോ പതിപ്പിക്കാനാവും. ഇതിനു ശേഷം റജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഇകെവൈസി അപ്‌ഡേറ്റായി എന്ന സന്ദേശം എത്തും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments