Monday, May 4, 2026
Homeകേരളംഐഎസ്ആഒ ഉദ്യോഗസ്ഥ ചമഞ്ഞ് ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവധി പേരെ ഹണിട്രാപ്പില്‍ കുടുക്കിയ കാസർകോട് സ്വദേശിനിക്കെതിരെ...

ഐഎസ്ആഒ ഉദ്യോഗസ്ഥ ചമഞ്ഞ് ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവധി പേരെ ഹണിട്രാപ്പില്‍ കുടുക്കിയ കാസർകോട് സ്വദേശിനിക്കെതിരെ പരാതി.

കാസര്‍കോട്: ഐഎസ്ആഒ ഉദ്യോഗസ്ഥ ചമഞ്ഞ് പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവധി പേരെ ഹണിട്രാപ്പില്‍ കുടുക്കിയതായും കാസർകോട് സ്വദേശിനിക്കെതിരെ പരാതി. പൊയിനാച്ചി സ്വദേശി നല്‍കിയ പരാതിയെ തുടര്‍ന്ന് കാസര്‍കോട് കൊമ്പനടുക്കം സ്വദേശി ശ്രുതി ചന്ദ്രശേഖരനെതിരെ പൊലീസ് കേസെടുത്തു. യുവതിക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

ഒരുലക്ഷം രൂപയും ഒരുപവന്‍ സ്വര്‍ണ്ണവും തട്ടിയെന്നായിരുന്നു പരാതി. പരാതിക്കാരനും യുവതിയും സമൂഹമാധ്യമമായ ഇന്‍സ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെട്ടത്. പിന്നീട് യുവതി ഇയാളില്‍ നിന്ന് പണവും സ്വര്‍ണ്ണവും തട്ടിയടെുത്തത്. യുവതി ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥയാണെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ് നടത്തിയത്.

ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥയാണെന്ന് പറഞ്ഞ് രേഖകള്‍ യുവതി പരാതിക്കാരനെ കാണിച്ചിരുന്നു. തുടര്‍ന്ന് വ്യാജരേഖകള്‍ ചമച്ചതിനും പൊലീസ് കേസെടുത്തു. മുന്‍പും യുവതി തട്ടിപ്പുകള്‍ നടത്തിയിട്ടുള്ളതായാണ് വിവരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com