Friday, September 20, 2024
Homeകേരളംഹെൽത്ത്‌ ഇൻസ്‌പെക്ടറെ കൈയ്യേറ്റം ചെയ്യാൻ ശ്രമം : ജീവനക്കാർ പ്രതിഷേധം നടത്തി

ഹെൽത്ത്‌ ഇൻസ്‌പെക്ടറെ കൈയ്യേറ്റം ചെയ്യാൻ ശ്രമം : ജീവനക്കാർ പ്രതിഷേധം നടത്തി

പന്തളം : വീട്ടിൽ നിന്നുമുള്ള മലിനജലം തോട്ടിലേക്ക് ഒഴുക്കിവിടുന്നു എന്ന് നഗരസഭക്ക്‌ ലഭിച്ച പരാതി അന്വേഷിക്കാൻ എത്തിയ ആരോഗ്യവകുപ്പ് പബ്ലിക് ഹെൽത്ത്‌ ഇൻസ്‌പെക്ടർ പി. ആർ. ദീപുമോനെ മർദ്ദിക്കാൻ ശ്രമിച്ചതിൽ പ്രതിഷേധിച്ച് നഗരസഭ ജീവനക്കാർ പ്രതിഷേധം നടത്തി.

പരാതിയെ പറ്റി ചോദിക്കാനും സംഭവസ്ഥലം കാണുന്നതിനുമായി എത്തിയ പബ്ലിക് ഹെൽത്ത്‌ ഇൻസ്‌പെക്ടർ പി. ആർ. ദീപുമോനെ പന്തളം കുരമ്പാല വല്ലാറ്റൂർ അമ്പിളി ഭവനത്തിൽ ഗോപിയാണ് തടഞ്ഞു നിർത്തുകയും കൃത്യനിർവഹണത്തിന് തടസ്സം നിൽക്കുകയും, മർദ്ദിക്കാൻ ശ്രമിക്കുകയും ചെയ്തത് എന്നാണ് പരാതി . നഗരസഭ സെക്രട്ടറി പന്തളം പോലീസിന് രേഖമൂലം പരാതി നൽകിയിട്ടും കേസ് ചാർജ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് നഗരസഭ ജീവനക്കാർ പ്രതിഷേധം രേഖപ്പെടുത്തിയത്. ഹെൽത്ത്‌ സൂപ്രണ്ട് ബിനോയ്. ബിജി പ്രതിഷേധം ഉദ്ഘാടനം ചെയ്തു. ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ കൃഷ്ണകുമാർ, ഇ. കെ. മനോജ്‌ എന്നിവർ സംസാരിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments