Friday, September 20, 2024
Homeകേരളംഫോറസ്റ്റ് എമർജൻസി ഓപ്പറേഷൻസ് സെന്ററുകൾ പ്രവര്‍ത്തനം തുടങ്ങി: വന്യജീവികൾ ജനവാസ മേഖലയിൽ എത്തിയാൽ ഈ നമ്പരുകളിൽ...

ഫോറസ്റ്റ് എമർജൻസി ഓപ്പറേഷൻസ് സെന്ററുകൾ പ്രവര്‍ത്തനം തുടങ്ങി: വന്യജീവികൾ ജനവാസ മേഖലയിൽ എത്തിയാൽ ഈ നമ്പരുകളിൽ ബന്ധപ്പെടാം

മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണത്തിന് വനം വകുപ്പിന്റെ അടിയന്തര പ്രതികരണ സംവിധാനം ‘ഫോറസ്റ്റ് എമർജൻസി ഓപ്പറേഷൻസ് സെന്ററുകൾ’ സംസ്ഥാനത്തെ മുഴുവൻ വനം ഡിവിഷനുകളിലും പ്രവർത്തന സജ്ജമായി.

മനുഷ്യ-വന്യജീവി സംഘർഷം സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംസ്ഥാനത്ത് മനുഷ്യ-വന്യജീവി സംഘർഷം വ്യാപിക്കുന്ന സാഹചര്യത്തിൽ ഇതിന് ശാശ്വതമായ പരിഹാരം കാണാനും മനുഷ്യ-വന്യജീവി സംഘർഷം ഒഴിവാക്കുന്നതും ലക്ഷ്യമിട്ടാണ് ഫോറസ്റ്റ് എമർജൻസി ഓപ്പറേഷൻസ് സെന്ററുകൾ സ്ഥാപിച്ചത്.

24 മണിക്കൂറും പ്രവർത്തിക്കുന്നതാണ് ഈ സംവിധാനം. വന്യജീവികൾ ജനവാസ മേഖലയിൽ എത്തിയാൽ ഈ നമ്പരുകളിൽ ബന്ധപ്പെടാം. ഏത് ഫോറസ്റ്റ് ഡിവിഷനു കീഴിലാണോ വന്യജീവി ഇറങ്ങിയത്, ആ ഡിവിഷനിലേക്ക് വിളിച്ചാൽ കാര്യങ്ങൾ വേഗത്തിൽ നീങ്ങും. ഇതിനായി പ്രത്യേകം ജീവനക്കാരുമുണ്ടാകും. വനമേഖലയോട് ചേർന്ന പ്രദേശങ്ങളിൽ വന്യജീവികളിറങ്ങുന്ന സാഹചര്യത്തിൽ ശരിയായ ആശയവിനിമയം ഇല്ലായ്കയും ഏകോപനം ഇല്ലായ്കയുമെല്ലാം ജീവൻ നഷ്ടപ്പെടുന്ന നിലയിലേക്ക് എത്തിക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കുന്നത് ലക്ഷ്യമിട്ടാണ് എമർജൻസി ഓപ്പറേഷൻ സെന്ററുകൾ നിലവിൽ വന്നത്.
ക്ര.നം ഫോറസ്റ്റ് ഡിവിഷൻ മൊബൈൽ
തിരുവനന്തപുരം 91884 07517
നെയ്യാർ വൈൽഡ്‌ലൈഫ് 91884 07519
അച്ചൻകോവിൽ 9188407512
പുനലൂർ 91884 07514
തെന്മല 91884 07516
ശെന്തുരുണി വൈൽഡ്ലൈഫ് സാങ്ച്വറി 91884.07518
റാന്നി 91884 0751
കോന്നി 91884 07513
ഇടുക്കി വൈൽഡ്‌ലൈഫ് സാങ്ച്വറി 91884 07520
ഇരവികുളം നാഷണൽ പാർക്ക് 91884 07521
പെരിയാർ (ഈസ്റ്റ്) 91884 07522
പെരിയാർ (വെസ്റ്റ്) 91884 07523
മാങ്കുളം 91884 07526
മറയൂർ 91884 07527
മൂന്നാർ 91884 07528
കോട്ടയം 91884 07525
കോതമംഗലം 91884 07524
മലയാറ്റൂർ 9188407530
ചാലക്കുടി 91884 07529
തൃശ്ശൂർ 91884 07531
വാഴച്ചാൽ 91884 07532
പീച്ചി വൈൽഡ്‌ലൈഫ് സാങ്‌ച്വറി 91884 07533
മണ്ണാർക്കാട് 91884 07534
നെന്മാറ 91884 07535
പാലക്കാട് 91884 07538
പറമ്പിക്കുളം ടൈഗർ റിസർവ്വ് 91884 07539
സൈലന്റ് വാലി നാഷണൽ പാർക്ക് 91884 07540
നിലമ്പൂർ നോർത്ത് 91884 07536
നിലമ്പൂർ സൗത്ത് 91884 07537
കണ്ണൂർ 91884 07541
ആറളം വൈൽഡ്‌ലൈഫ് സാങ്‌ച്വറി 91884 07546
കാസർഗോഡ് 91884 07542
കോഴിക്കോട് 91884 07543
വയനാട് നോർത്ത് 91884 07544
വയനാട് സൗത്ത് 91884 07545
വയനാട് വൈൽഡ്‌ലൈഫ് സാങ്‌ച്വറി 91884 07547

ഫോറസ്റ്റ് ഡിവിഷൻ എമർജൻസി ഓപ്പറേഷൻസ് സെന്റർ 9188407510, 9188407511ടോൾ ഫ്രീ നമ്പർ 18004254733

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments