Monday, May 4, 2026
Homeഇന്ത്യലക്ഷദ്വീപിന് സമീപം ചെറിയ മൂന്ന് ഭൂചലനം:കേരള തീരത്ത് സുനാമി മുന്നറിയിപ്പ് ഇല്ല

ലക്ഷദ്വീപിന് സമീപം ചെറിയ മൂന്ന് ഭൂചലനം:കേരള തീരത്ത് സുനാമി മുന്നറിയിപ്പ് ഇല്ല

ലക്ഷദ്വീപിനു പടിഞ്ഞാറ് അറബിക്കടലിൽ മൂന്നു ചെറിയ ഭൂചലനം ഉണ്ടായി .ഇതിന്‍റെ ഫലമായി കാസർകോടിന്റെ മലയോര മേഖലകളിൽ ചെറിയ മുഴക്കം അനുഭവപ്പെട്ടു കടലിൽ സംഭവിച്ചത് ചെറിയ ഭൂചലനമായതിനാൽ തന്നെ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു.

വെള്ളരിക്കുണ്ട് താലൂക്കിന്റെ പരിധിയിൽ വരുന്ന മേഖലകളിലാണ് നേരിയ പ്രകമ്പനവും മുഴക്കവും ഉണ്ടായത് . കോടോം ബേളൂർ, വെസ്റ്റ് എളേരി, കിനാനൂർ കരിന്തളം, ബളാൽ പഞ്ചായത്തുകളിലാണ് മുഴക്കം അനുഭവപ്പെട്ടത് . ഇത് ആശങ്കപ്പെടേണ്ട കാര്യം ഇല്ലെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു .

സുനാമി മുന്നറിയിപ്പുകളോ മത്സ്യത്തൊഴിലാളികൾക്കുള്ള മുന്നറിയിപ്പുകളോ പുറപ്പെടുവിച്ചിട്ടില്ലെന്നും അത്തരത്തിലുള്ള വാർത്തകൾ വ്യാജമാണെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com