Monday, May 4, 2026
Homeഇന്ത്യപിന്‍കോഡുകള്‍ക്ക് വിട, നിങ്ങള്‍ക്കിനി ഡിജിറ്റല്‍ വിലാസം, DIGIPIN അവതരിപ്പിച്ച് ഇന്ത്യ പോസ്റ്റ്.

പിന്‍കോഡുകള്‍ക്ക് വിട, നിങ്ങള്‍ക്കിനി ഡിജിറ്റല്‍ വിലാസം, DIGIPIN അവതരിപ്പിച്ച് ഇന്ത്യ പോസ്റ്റ്.

പുതിയ ഡിജിറ്റൽ അഡ്രസ് സംവിധാനം അവതരിപ്പിച്ച് തപാൽ വകുപ്പ്. ഡിജിപിൻ എന്ന് വിളിക്കുന്ന ഈ സംവിധാനം ഉപയോഗിച്ച് വിലാസങ്ങളുടെ കൃത്യമായ സ്ഥാനം കണ്ടെത്താനാവും. പരമ്പരാഗതമായി ഉപയോഗിക്കുന്ന പിൻകോഡുകൾ വലിയൊരു പ്രദേശത്തെയാണ് പ്രതിനിധീകരിക്കുന്നത്. എന്നാൽ പത്തക്ക ഡിജിപിൻ മേൽവിലാസം സ്ഥിതി ചെയ്യുന്ന കൃത്യമായ സ്ഥലം കണ്ടെത്താൻ സഹായിക്കും

നിങ്ങളുടെ ഡിജിപിൻ കണ്ടെത്താൻ സർക്കാർ പ്രത്യേകം വെബ്സൈറ്റ് തയ്യാറാക്കിയിട്ടുണ്ട്. ഈ വെബ്സൈറ്റ് വഴി നിങ്ങൾ താമസിക്കുന്ന സ്ഥലം കണ്ടെത്തി ഡിജിപിൻ മനസിലാക്കാനാവും. കത്തുകളും മറ്റ് പോസ്റ്റുകളും വേഗത്തിൽ ലക്ഷ്യസ്ഥാനത്തെത്തിക്കുന്നതിനും ആംബുലൻസ് രക്ഷാപ്രവർത്തനം എന്നിവ കൃത്യസമയം ലഭ്യമാക്കുന്നതിനുമെല്ലാം ലക്ഷ്യമിട്ടാണ് ഈ ഡിജിപിൻ സംവിധാനം ഒരുക്കിയിരിക്കുന്നത്.

ഓൺലൈൻ വെബ്സൈറ്റുകളിൽ ഷോപ്പിങ് നടത്തുന്നവർക്കും ലോജിസ്റ്റിക്സ് സേവനദാതാക്കൾക്കുമെല്ലാം ഈ സംവിധാനം ഉപയോഗപ്പെടുത്താനാവും. ആമസോൺ, ഫ്ളിപ്കാർട്ട് പോലുള്ള വെബ്സൈറ്റുകളിൽ ഡിജിപിൻ നൽകുന്നത് വഴി ഡെലിവറികൾ അതിവേഗമാക്കാൻ സാധിക്കും. ഡിജിപിൻ ക്യൂആർ കോഡുകൾ സ്കാൻ ചെയ്താൽ ഗൂഗിൾ മാപ്പ് വഴി ലൊക്കേഷൻ കണ്ടെത്താനും നാവിഗേറ്റ് ചെയ്യാനും സാധിക്കും.

ഡിജിപിൻ ലഭിക്കാൻ ചെയ്യേണ്ടത്.

https://dac.indiapost.gov.in/mydigipin/homeഎന്ന പേജ് സന്ദർശിക്കുക. നിങ്ങളുടെ ലൊക്കേഷൻ തിരഞ്ഞ് കണ്ടു പിടിച്ച് അതിന് മുകളിൽ ക്ലിക്ക് ചെയ്താൽ വലത് ഭാഗത്ത് താഴെയായി ആ സ്ഥാനത്തിന്റെ ഡിജിപിൻ ലഭിക്കും.

4 മീറ്റർ പരിധിയിൽ കൃത്യമായ സ്ഥാനം കണ്ടെത്താൻ ഇതുവഴി സാധിക്കും.

ഐഐടി ഹൈദരാബാദ്, എആർഎസ്സി, ഐഎസ്ആർഒ എന്നീ സ്ഥാപനങ്ങളുടെ സഹായത്തോടെയാണഇ് തപാൽ വകുപ്പ് ഈ സംവിധാനം ഒരുക്കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com