ഫിലിപ്പീന്‍സിലെ ആല്‍ബാദ് ദ്വീപിൽ
ജനിച്ചു വീഴുന്നവരില്‍ അധികവും ഇരട്ടക്കുട്ടികൾ
ഇരട്ട കുട്ടികളെ കാണുമ്പോള്‍ ഒരു തവണ കൂടി നോക്കുന്നവരാണ് നമ്മള്‍. എല്ലാവരിലും കൗതുകം ഉണര്‍ത്തുന്നൊരു കാഴ്ചയാണ് അത്.
വളരെ വിരളമായി മാത്രം നമ്മള്‍ നാട്ടിന്‍പുറങ്ങളില്‍ കാണുന്ന കാഴ്ചയാണത്. എന്നാല്‍ ഫിലിപ്പീന്‍സിലെ ആല്‍ബാദ് ദ്വീപിലേക്ക് ചെന്നാല്‍ കാര്യങ്ങള്‍ നേരെ മറിച്ചാണ് പ്രായഭേദമന്യേ ഇവിടെ ഇരട്ട കുട്ടികള്‍ അനവധിയാണ്. ഈ കൊച്ചു ദ്വീപില്‍ ജനിച്ചു വീഴുന്നവരില്‍ അധികവും ഇരട്ടക്കുട്ടികളാണ്.
ഈ ദ്വീപിലെ മൂന്നിലൊന്ന് വീടുകളില്‍ ഇരട്ടകുട്ടികളാണ് 100 ജോടിയിലധികം ഇരട്ടക്കുട്ടികളാണ് ദ്വീപിലുള്ളത്. 80 വയസ്സുള്ള യുഡോസിയ മെറാസും അന്റോണിയ മെറാസുമാണ് പ്രായം കൂടിയ ഇരട്ടകള്‍.
നാല് മാസം പ്രായമുള്ള ജിയാനും ജോണുമാണ് ദ്വീപിലെ ഏറ്റവും പ്രായം കുറഞ്ഞ ഇരട്ടകള്‍. പരസ്പരം തിരിച്ചറിയാന്‍ സാധിക്കാത്ത 78 ജോഡി ഇരട്ടകള്‍ ദ്വീപിലുണ്ട്. \
പരസ്പരം തിരിച്ചറിയാന്‍ സാധിക്കുന്ന 22 ജോഡി ഇരട്ടകളും ദ്വീപിലുണ്ട്.ദ്വീപിന് പുറത്തുനിന്നെത്തുന്നവര്‍ ഇവരെ തമ്മില്‍ തിരിച്ചറിയാന്‍ സാധിക്കില്ല. ഒരേ നിറത്തിലുള്ള വസ്ത്രങ്ങളാണ് ഇവര്‍ ചെറുപ്പം മുതല്‍ ധരിക്കുന്നത്.
തിരിച്ചറിയാന്‍ സാധിക്കാത്ത വിധം ഇരട്ടകളായവര്‍ക്ക് വലിയ പ്രശ്നങ്ങള്‍ ജീവിതത്തില്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.
ഭര്‍ത്താവിന് ഭാര്യയെയും ഭാര്യാ സഹോദരിയെയും തമ്മില്‍ മാറിപ്പോയതുള്‍പ്പെടെ നിരവധി രസകരവും പ്രയാസകരവുമായ ഒരുപാട് സംഭവങ്ങള്‍ ഇവര്‍ക്ക് പറയാനുണ്ട്.
ദ്വീപില്‍ ഇത്തരത്തില്‍ ഇരട്ടകുട്ടികള്‍ ജനിക്കുന്ന പ്രതിഭാസം ശാസ്ത്രഞ്ജരെയും ഡോക്ടര്‍മാരെയും അദ്ഭുതപ്പെടുത്തിയിട്ടുണ്ട്.
ശാസ്ത്രീയമായി ഇതിനെക്കുറിച്ചുള്ള പഠനത്തിലാണ് ഡോക്ടര്‍മാരും ശാസ്ത്രഞ്ജരും. 2015 ല്‍ മാത്രം പന്ത്രണ്ട് ജോഡി ഇരട്ടകുട്ടികള്‍ ജനിച്ചിട്ടുണ്ടെന്നാണ് വിവരം എന്നാല്‍ ഇതിനെ കുറിച്ച് യാതൊരു സര്‍ക്കാര്‍ രേഖകളും ലഭ്യമല്ല.
നമ്മുടെ ശരീരത്തിലെ എക്കാലത്തെയും
മനോഹരമായ വൈകല്യം –
നുണക്കുഴി !
അഞ്ചിൽ ഒന്ന് അഥവാ 20% ആളുകൾക്കും നുണക്കുഴി ഉണ്ട്.
ഇത് ഒരു വൈകല്യം ആണെകിൽക്കൂടെ അത് അറിയാതെ പലരും ഇത് തങ്ങൾക്കു ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാറുണ്ട്.
സൈഗോമാറ്റിക്കസ് മേജർ എന്ന മുഖ പേശികളിലെ വൈകല്യമാണ് നുണക്കുഴി ആയി നാം കാണുന്നത്.
നുണക്കുഴി ഉള്ള ആളുകൾ പൊതുവെ ജനപ്രിയരാണ്.
തീർച്ചയായും പുഞ്ചിരിക്കുമ്പോൾ അവർ മനോഹരമായി കാണപ്പെടും.
നുണക്കുഴി ഉള്ളത് കാരണം അവർ കൂടുതൽ സന്തോഷം ഉള്ളവരായി നമുക്ക് തോന്നും.
മുഖത്തിന്റെ ഒരു വശത്ത് മാത്രമായും നുണക്കുഴി കാണാറുണ്ട്.
പ്ലാസ്റ്റിക് സർജറിയിലൂടെ നുണക്കുഴി കൃത്രിമമായി ഉണ്ടാക്കുകയോ, ഉള്ളത് ഇല്ലാതാക്കുകയോ ചെയ്യാം.
നുണക്കുഴി വൈകല്യം നമ്മുടെ DNA യിൽ രേഖപ്പെടുകയും, അത് പരമ്പരയിലേക്കു കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യും. എന്ന് വച്ചാൽ അച്ഛനോ, അമ്മയ്ക്കോ നുണക്കുഴി ഉണ്ടെങ്കിൽ മക്കൾക്കും അതുപോലെ ഉണ്ടാവാം.
ഒരു ചീഞ്ഞ പഴം മൂലമുണ്ടായ വലിയ കോലാഹലം
ഒരു ചീഞ്ഞ പഴത്തിന് ഇത്രയധികം കോലാഹലമുണ്ടാക്കാന്‍ കഴിയുമോ. എന്നാല്‍ കേട്ടോളൂ. ഓസ്ട്രേലിയയില്‍ ഒരു ചീഞ്ഞ പഴം വലിയ പ്രശ്നങ്ങളുണ്ടാക്കി. ഒരു ചീഞ്ഞ പഴം കാരണം കെട്ടിടത്തില്‍ നിന്ന് നീക്കിയത് 550 പേരെ!!
ഓസ്ട്രേലിയന്‍ യൂണിവേഴ്സിറ്റിയായ ക്യാന്‍ബെറയുടെ ലൈബ്രറിയില്‍ നിന്നാണ് വെള്ളിയാഴ്ച ഉച്ചയോടെ ദുര്‍ഗന്ധം വന്നു തുടങ്ങിയത്. ഗ്യാസ് ചോരുന്നതാണെന്ന് സംശയമുണര്‍ന്ന ലൈബ്രറി അധികൃതര്‍ അഗ്നിശമനസേനയെ വിവരമറിയിക്കുകയായിരുന്നു.
സംഭവ സ്ഥലത്തെത്തി പരിശോധന നടത്തിയ സേന എത്രയും പെട്ടെന്ന് കെട്ടിടം ഒഴിയാന്‍ ആളുകള്‍ക്ക് നിര്‍ദേശം നല്‍കുകയു൦ ചെയ്തു.
അന്തരീക്ഷ നിരീഷണ സന്നാഹങ്ങളുടെ സഹായത്തോടെ പരിശോധന തുടര്‍ന്ന സേന അപകട സൂചന നല്‍കുകയും ചെയ്തു. ഒടുവില്‍ പരിശോധന അവസാനിപ്പിച്ച് മടങ്ങിയ സേന പറഞ്ഞ കാര്യമാണ് ഏവരെയും ഞെട്ടിച്ചത്.
ദുര്‍ഗന്ധമുണ്ടാക്കിയത് ലൈബ്രറിയിലെ ചവറ്റുകുട്ടയില്‍ കിടന്ന ഒരു ചീഞ്ഞ പഴമായിരുന്നു!!
ഏഷ്യയിലെ വിവിധ ഭാഗങ്ങളിലും പൊതുസ്ഥലങ്ങളിലും നിരോധിക്കപ്പെട്ട ഡ്യുറിയന്‍ എന്ന പഴമാണ് ചീഞ്ഞ നിലയില്‍ കണ്ടെത്തിയത്. തിരച്ചില്‍ അവസാനിപ്പിച്ച സേന ലൈബ്രറി അധികൃതര്‍ക്ക് കെട്ടിടം വിട്ടുനല്‍കി.