Friday, March 21, 2025
Homeഅമേരിക്കമാറ്റിൻറെ സ്ത്രീകരുത്ത്, താമ്പയിൽ അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ചു.

മാറ്റിൻറെ സ്ത്രീകരുത്ത്, താമ്പയിൽ അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ചു.

സാജ് കാവിന്റെ അരികത്ത്

മാർച്ച് 8, 2025, അന്താരാഷ്ട്ര വനിതാദിനം മലയാളി അസോസിയേഷൻ ഓഫ് താമ്പ (MAT) സജീവമായി ആഘോഷിച്ചു.

‘അലോഹ പാർട്ടി’ എന്ന പ്രത്യേകതയോടെ സംഘടിപ്പിച്ച ഈ സംഗമം സ്ത്രീകളുടെ ഐക്യവും കരുത്തും പ്രദർശിപ്പിച്ച വേദിയായിരുന്നു.

മാറ്റിൻറെ ന്റെ വനിതാ ഫോറത്തിന്റെ (She-MAT) നേതൃത്വത്തിൽ നടന്ന ഈ ആഘോഷം വുമൺ എംപവർമെന്റിന്റെ (Women Empowerment) ശക്തമായ സന്ദേശമായി മാറി. സ്ത്രീശക്തിക്ക് അഭിമാനമായി മാറിയ ഈ വേള, പുതുതായി ചേർന്നവർക്ക് അത്യന്തം നൂതനമായ അനുഭവമായി.

പ്രശസ്ത ഹവായൻ നർത്തകി ഏരിയൽ അവതരിപ്പിച്ച ഹവായൻ നൃത്തം ചടങ്ങിന്റെ ആകർഷണകേന്ദ്രമായി. അതിഥികൾക്കൊപ്പം നൃത്തചുവടുകൾ പങ്കുവെച്ചത്, എല്ലാവരിലും പുതുമയോടുള്ള ആസ്വാദനമായി.

2025 മാറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റിയെ മുന്നിൽ നിന്നു നയിക്കുന്നത് – ജോൺ കലോലിക്കൽ (പ്രസിഡണ്ട്), അനഘ ഹരീഷ് (സെക്രട്ടറി), ബാബു പോൾ (ട്രഷറർ), ശിരാ ഭാഗവതുല (വുമൺസ് ഫോറം ചെയർപേഴ്സൺ).

മാറ്റ് വനിതാദിനം സെലിബ്രേഷൻ വേണ്ടി – രീന കുരുവിള, ജെംസിൻ ജോർജ്, ആശ മേനോൻ, ലാലി ചാക്കോ, അനഘ ഹരീഷ്, ശ്രീധ സാജ്, രശ്മി മേനോൻ, ബിജി ജിനോ, മറിയ തോമസ് എന്നിവരുടെ ചിട്ടയായ പ്രവർത്തനം, പരിപാടിയുടെ വിജയത്തിന് അടിത്തറയിട്ടു.

റോസമ്മ മത്തുകുട്ടി, സുനിത ഫ്ളവർഹിൽ തുടങ്ങിയവരുടെ ഉറച്ച പിന്തുണയും, സിസ, അനു എന്നീ ഗെയിം കോർഡിനേറ്റർമാരുടെ സംഭാവനയും പ്രത്യേകം ശ്രദ്ധേയമായി.

ബിജി’യുടെ ദർശനവും ദീർഘവീക്ഷണവുമാണ് ഈ പരിപാടിയുടെ സാർഥകതയ്ക്ക് പിന്നിൽ. ഓരോ സ്വപ്നത്തിനും അതിനെ കാണുന്നവരാണ് ആധാരം എന്ന വാചകത്തിന്‍റെ ജീവനായി, അവർ കഠിനാധ്വാനം ചെയ്തു.

മാറ്റ്, വ്യക്തിപരത്വവും സ്വജനപക്ഷപാതവും ഇല്ലാതെ, സാർവത്രികമായ രീതിയിൽ എല്ലാവർക്കും തുറന്ന വേദിയാക്കി ഈ ആഘോഷം മാറ്റി.
സാമൂഹ്യ സാഹചര്യങ്ങൾ, സാമ്പത്തിക പ്രതിബന്ധങ്ങൾ, മറ്റ് പരിമിതികൾ എന്നിങ്ങനെയുള്ളതൊന്നും കണക്കിലെടുക്കാതെ, ഒരേ മനസ്സോടെ എല്ലാവരെയും ഉൾക്കൊണ്ടു കൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്.

നാട്ടിൽ പലപ്പോഴും കൂടായ്മകളും സംവേദനങ്ങളും വ്യത്യസ്തതകൾ കൊണ്ടു തിരിഞ്ഞുനില്ക്കുന്ന കാലത്ത്, മാറ്റ് നടത്തുന്ന ഈ രീതി സമൂഹം തന്നെ പഠിക്കേണ്ട മാതൃകയാണെന്ന് ആഘോഷത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

മലയാളി അസോസിയേഷൻ ഓഫ് താമ്പയുടെ (MAT) ഈ കൂട്ടായ്മ, അന്താരാഷ്ട്ര വനിതാദിനം ആഘോഷങ്ങൾക്കപ്പുറം, കോഡിനേഷന്റെ കാര്യത്തിലും ഉദാത്ത ഉദാഹരണമായി മാറി.

സ്ത്രീകളുടെ ഐക്യവും ശക്തിയും ആഘോഷിക്കുന്ന ഈ ദിനം താമ്പയിലെ മലയാളി സമൂഹത്തിനും അഭിമാനകരമായ അനുഭവമായി തീർന്നതിൽ,
MAT വനിതാ ഫോറം ചെയർപേഴ്സൺ ശിര ഭാഗവതുല സംതൃപ്തി അറിയിച്ചു.

സാജ് കാവിന്റെ അരികത്ത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments