ലോകമൊട്ടാകെ ആരാധകരും ആസ്വാദകരുമുള്ള ലാലേട്ടന് ഏറ്റവും പ്രിയം ന്യൂജേഴ്സിക്കാരോടാണ്. ഇത് വെറുതെ പറയുന്നതല്ല. അമേരിക്കയിൽ എപ്പോൾ വന്നാലും ന്യൂജേഴ്സിയിലുള്ള പ്രിയപ്പെട്ടവരെ-മറ്റ് സ്ഥലങ്ങളിൽ ഇല്ലെന്നല്ല-കാണാൻ അദ്ദേഹം എത്തും. ‘എമ്പുരാൻ’ സിനിമ ഇറങ്ങിയപ്പോഴും ഇത് തന്നെ ആയിരുന്നു സ്ഥിതി.

ന്യൂജേഴ്സി മോറിസ് പ്ലെയിൻസിലുള്ള റോഷിൻ ജോർജ് അത്തരത്തിലുള്ള ആരാധകവൃന്ദത്തിൽ പെട്ട ആളാണ്. നോർത്ത് അമേരിക്കൻ മോഹൻലാൽ ഫാൻസ് അസോസിയേഷൻ കോ-ഓർഡിനേറ്റർ ആണ് അദ്ദേഹം. ലാലേട്ടൻ്റെ ഏറ്റവും പ്രയിപ്പെട്ടവരിൽ ഒരാൾ. ലാലേട്ടനോടുള്ള സ്നേഹവായ്പുകൾ ഹൃദയത്തിൽ സൂക്ഷിക്കുന്നവരിൽ പ്രധാനി. സൂചേച്ചി(സുചിത്രാ മോഹൻലാൽ) എന്ന് പറയുമ്പോൾ നൂറു നാവ്! കലാപരമായ മികവിൻ്റെ മുമ്പിൽ അർപ്പിക്കപ്പെട്ടിരിക്കുന്ന ന്യൂജേഴ്സിയിലെ ഒരാധകസുഹൃത്ത്.

‘പ്രേട്രിയറ്റ്’ ന്യൂജേഴ്സിയിലെ ബോക്സ് ഓഫീസ് സിനിമയിൽ പ്രദർശിപ്പിക്കുമ്പോൾ, ആദ്യ പ്രദർശനത്തിന്(സ്പാർട്ട) ലാലേട്ടൻ കുടുംബമായി എത്തി. സ്പാർട്ടയിലെ തീയേറ്റർ സമുച്ചയത്തിൽ എത്തിമ്പോൾ ഉടമ ജെയിംസ് മാത്യു സ്വീകരിക്കാൻ റോഷിനോടൊപ്പം മുൻപന്തിയിൽ. പ്രേട്രിയറ്റിൻ്റെ നോർത്ത് അമേരിക്കൻ ഡിസ്ട്രിബ്യൂഷനിലെ ബിജു പുളിക്കൻ, കാലിഫോർണിയയിൽ നിന്ന് ഡ്രൈവ് ചെയ്തത് എത്തിയ കാർത്തിക്ക് നാഥ്, സാജു എന്നിവരും ഒപ്പം. നാട്ടിൽ പ്രേട്രിയറ്റ് ഉദാഘാടനം ചെയ്യുന്ന ദിവസമായ അന്ന് 11.45ന് ഡിജിറ്റൽ കീ പ്രവർത്തനമാരംഭിച്ചു. ആശീർവാദ്/ഹോളിവുഡ് ഡയറക്ടർ നിൽ വിൻസൻ്റ്, വീഡിയോയും ഫോട്ടോകളും ചിത്രീകരിച്ച, ജോൺ മാർട്ടിനും കൂട്ടരും, ന്യൂജേഴിസി സംഘാടകരായ ഷിജോ പൗലോസ്, ബൈജു വർഗീസ്, ഇൻഡ്യാ പ്രസ് ക്ലബ് ഓഫ് നോർത്ത്-അമേരിക്കയുടെ മുൻ പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ, മൗണ്ട് ഒലീവ് സെൻ്റ് തോമസ് ഓർത്തഡോക്സ് ഇടവകയിൽ നിന്ന് സുനിൽ പൂവനാൽ എന്നിവരും റോഷനോടൊപ്പം എത്തിയിരുന്നു. കേക്കുകളും മറ്റും ക്രമീകരിച്ചത് റോഷനാണ്.

കുട്ടികളുടെ ഗ്രാജ്യേഷൻ പോലും മാറ്റി വെച്ചാണ് അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ലാലേട്ടനെ കാണുവാൻ ആളുകൾ എത്തിയത്. ഇത് ഒരു അനുഭവമായി എന്ന് ലാലേട്ടൻ പറയുകയും ചെയ്തു.

കലാപരമായ ചരിത്ര ഇടവേളകളിൽ ഇത്തരം സിനിമാ പ്രദർശനങ്ങൾ മനസിനെ കുളിരണിയിക്കുന്നു എന്ന് ലാലേട്ടൻ പറഞ്ഞതായി ആസ്വാദകർ പറഞ്ഞു. ‘പ്രേട്രിയറ്റി’ലെ മമ്മൂട്ടിയുടെ -ലാലേട്ടന്റെ ഭാഷയിൽ ഇച്ചാക്കാ- പ്രകടനം അത്യുജ്ജ്വലമായി. 50 സിനിമകളിലെങ്കിലും ലാലേട്ടനും മമ്മൂക്കയും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. 40 വർഷത്തിലധികമായി ഇച്ചാക്കയുമായും ബന്ധവുമുണ്ട്. ‘അഭിനയ മികവിന്റെ വഴിവിളക്കായി ‘പ്രേട്രിയറ്റി’നെ കാണുന്നു’. ലാലേട്ടൻ പറയുന്നു.

ജോർജ് വാഷിംഗ്ടൺ ബ്രിഡ്ജിൽ നിന്ന് റൂട്ട് 80-യിലൂടെ 50 മിനിട്ട് മാത്രമുള്ള സ്പാർട്ടയിലെ തിയേറ്റർ കോംപ്ലെക്സിൽ പേട്രിയറ്റ് ഒന്നാം ദിവസം ലാലേട്ടൻ എത്തുമ്പോൾ, 2 തീയേറ്ററുകളിലും ആഹ്ളാദകരമായ ഇന്റർ വെല്ലിന് ഒരു തീയേറ്ററിൽ നിന്ന് തൊട്ടടുത്തുള്ള തിയ്യേറ്ററിലേക്ക് ലാലേട്ടൻ എത്തുമ്പോൾ കാണികൾ ആകപ്പാടെ ഇളകി. സ്നേഹവായ്പ്പുകൾക്ക് അറുതിയില്ലല്ലോ.
ഇന്നലെ(ഞായർ) ലാലേട്ടൻ നാട്ടിലേക്ക് പോയി.



