അമ്മയും അച്ഛനും അവിഭാജ്യം എന്ന മനോഹാരിതയെ നെഞ്ചേറ്റുന്ന മാതാപിതാ ദിനാഘോഷം വേൾഡ് മലയാളീ കൌൺസിൽ ഫിലാഡൽഫിയ പ്രൊവിൻസിന്റെ നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ നാളെ, ശനിയാഴ്ച (ജൂൺ 7, 2025) ഫിലാഡൽഫിയയിൽ വച്ച് നടത്തപ്പെടുന്നു. സെയിന്റ് തോമസ് ഇന്ത്യൻ ഓർത്തഡോൿസ് ചർച്ഛ് ഹാളിൽ വച്ച് വൈകിട്ട് നാല് മണിമുതൽ രാത്രി എട്ടുമണിവരെ വിശിഷ്ട അതിഥികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പൊതുയോഗവും വിവിധ ആർട്ടിസ്റ്റുകളെ കോർത്തിണക്കി കൊണ്ടുള്ള കലാ സാംസ്കാരിക പരിപാടികൾക്കും വേദി സാക്ഷിയാകും. കേരള തനിമയെ വിളിച്ചറിയിക്കുന്ന വിഭവസമൃദ്ധമായ അത്താഴ വിരുന്നും എല്ലാവർക്കയും ഒരുക്കിയിട്ടുണ്ട്.
മറ്റാർക്കും പകരം വയ്ക്കാൻ കഴിയാത്ത സ്നേഹനിധിയായ അമ്മയുടെയും ജീവിതത്തിന്റെ വഴികാട്ടിയായി ത്യാഗമായി തീർന്ന അച്ഛന്റെയും ഓർമ്മകൾ പുതുക്കുന്ന ഈ സുദിനത്തിൽ എല്ലാ അമ്മമാർക്കും അച്ചന്മാർക്കും പ്രൊവിൻസ് അംഗങ്ങൾ ആശംസകൾ അറിയിച്ചു.
വേൾഡ് മലയാളീ കൌൺസിൽ ഫിലാഡൽഫിയ പ്രൊവിൻസിന്റെ ആഭിമുഖ്യത്തിൽ നാളെ നടക്കുന്ന മദേഴ്സ് ആൻഡ് ഫാദേഴ്സ് ഡേ ആഘോഷങ്ങളുടെ ഭാഗമായി സമാഹരിക്കുന്ന തുക, കേരളത്തിലെ നിർധനരായ ഇരുപത്തിയഞ്ചു യുവതീ യുവാക്കളുടെ സമൂഹ വിവാഹത്തിനായി വിനിയോഗിക്കപ്പെടുന്നു. നിങ്ങൾ എല്ലാവരും ആഗോള ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി ആവിഷ്കരിക്കുന്ന ഈ ആഘോഷപരിപാടിയിൽ പങ്കെടുത്തു ഈ സംരംഭം ഒരു പരിപൂർണ്ണ വിജയമാക്കിത്തീർക്കണമെന്നും പ്രൊവിൻസ് ഭാരവാഹികൾ അഭ്യർത്ഥിച്ചു.



