തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് അസോസിയേഷൻ പരിശീലകൻ പോക്സോ കേസിൽ അറസ്റ്റിലായി. തിരുവനന്തപുരം ശ്രീവരാഹം സ്വദേശി മനു എമ്മിനെയാണ് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
2018-ൽ അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്. തൈക്കാടുള്ള ക്രിക്കറ്റ് അക്കാദമിയിൽ വെച്ചാണ് സംഭവം നടന്നതെന്നാണ് പരാതി. പെൺകുട്ടി സംഭവം നടന്ന സമയത്ത് മെഡിക്കലെടുക്കാൻ സമ്മതിച്ചിരുന്നില്ല. അതിനാലാണ് പ്രതിക്ക് അതിവേഗം ജാമ്യം ലഭിച്ചത്.
തുടർന്ന് നടത്തിയ പൊലീസ് അന്വേഷണത്തിലാണ് ഇയാൾക്കെതിരെ തെളിവുകൾ ലഭിച്ചത്. തുടർന്ന് നിരവധി തവണ പ്രതിയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നെങ്കിലും ഇയാൾ ഹാജരായിരുന്നില്ല. ഇതേതുടർന്നാണ് കന്റോൺമെന്റ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.