Monday, May 4, 2026
Homeകേരളംമണ്ണാർക്കാട് എംപ്ലോയ്മെന്റ് ഓഫീസർ ബസ് ഇടിച്ചു മരിച്ചു

മണ്ണാർക്കാട് എംപ്ലോയ്മെന്റ് ഓഫീസർ ബസ് ഇടിച്ചു മരിച്ചു

പാലക്കാട്: ശനിയാഴ്ച സർവീസിൽ നിന്ന് വിരമിക്കാനിരിക്കെ മണ്ണാർക്കാട് എംപ്ലോയ്മെന്റ് ഓഫീസർക്ക് മണ്ണാർക്കാട് നഗരസഭാ ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസ് ഇടിച്ച് ദാരുണാന്ത്യം. പത്തിരിപ്പാല മണ്ണൂർ പനവച്ചപറമ്പിൽ കേശവന്റെ മകൾ പ്രസന്നകുമാരി(56) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 11ന് ആണ് അപകടം

സ്റ്റാൻഡിൽ ആളെ ഇറക്കിയ ശേഷം പുറത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിന്റെ വശം തട്ടി പ്രസന്നകുമാരി വീഴുകയും പിൻവശത്തെ ചക്രം കയറിയിറങ്ങുകയുമായിരുന്നു. ഉടൻ താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വിരമിക്കുന്നതിന്റെ ഭാഗമായി സഹപ്രവർത്തകർ‍ക്കും സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും സ്നേഹവിരുന്ന് നൽകാൻ വീട്ടിലൊരുക്കിയ പന്തൽ അന്ത്യയാത്രയുടേതായി. വിരുന്നൊരുക്കാൻ ഭക്ഷണവും മറ്റും ഏർപ്പാടാക്കിയ ശേഷമാണ് ഇന്നലെ പ്രസന്നകുമാരി ഓഫീസിലേക്ക് പോയത്. 150 പേരെ ക്ഷണിക്കുകയും ചെയ്തിരുന്നു.

2019ലാണ് പ്രസന്നകുമാരി എംപ്ലോയ്മെന്റ് ഓഫീസറായി മണ്ണാർക്കാട്ടെത്തിയത്. ബുധനാഴ്ച ഓഫീസിൽ സഹപ്രവർത്തകർ യാത്രയയപ്പ് നൽകിയിരുന്നു. ദിവസവും മണ്ണാർക്കാട് ബസ് സ്റ്റാൻഡിൽ ഇറങ്ങി നടന്നാണ് ഓഫീസിലേക്ക് പോകാറുള്ളത്. അവിവാഹിതയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com