Wednesday, April 15, 2026
Homeകേരളംഅടിമാലി ഗവൺമെന്റ് ഹൈസ്കൂളിൽ മുന്നറിയിപ്പില്ലാതെ ഇംഗ്ലീഷ് മീഡിയം ഡിവിഷൻ നിർത്തലാക്കിയെന്ന് ആരോപിച്ച് പ്രതിഷേധം

അടിമാലി ഗവൺമെന്റ് ഹൈസ്കൂളിൽ മുന്നറിയിപ്പില്ലാതെ ഇംഗ്ലീഷ് മീഡിയം ഡിവിഷൻ നിർത്തലാക്കിയെന്ന് ആരോപിച്ച് പ്രതിഷേധം

അടിമാലി ഗവൺമെന്റ് ഹൈസ്കൂളിൽ      മുന്നറിയിപ്പില്ലാതെ ഇംഗ്ലീഷ് മീഡിയം ഡിവിഷൻ നിർത്തലാക്കിയെന്ന് ആരോപിച്ച് പ്രധാനാധ്യാപികയെ ഉപരോധിക്കുന്നു. യൂത്ത് കോൺഗ്രസിന്റെ പ്രവർത്തകരാണ് അധ്യാപികയെ ഉപരോധിക്കുന്നത്. രക്ഷിതാക്കളാണ് പ്രതിഷേധം നടത്തുന്നത്.

സ്കൂളിലെ ഒമ്പതാം ക്ലാസിന്റെ ഇം​ഗ്ലീഷ് മീഡിയം ഡിവിഷനാണ് മുന്നറിയിപ്പില്ലാതെ നിർത്തലാക്കിയത്. ഇം​ഗ്ലീഷ് മീഡിയം ഡിവിഷനിൽ ഒമ്പത് കുട്ടികളാണ് പഠിച്ചിരുന്നത്. ഇതിൽ രണ്ട് പേർ ടിസി വാങ്ങി പോയി. മൂന്ന് കുട്ടികൾ സേ പരീക്ഷ എഴുതി പാസായതാണ്. ബാക്കി അഞ്ച് കുട്ടികളാണ് ക്ലാസിൽ പഠിക്കേണ്ടത്. ഈ കുട്ടികളെ വെച്ച് ഡിവിഷൻ മുന്നോട്ടുകൊണ്ടുപോകാൻ ബുദ്ധിമുട്ടുണ്ടെന്ന് പ്രധാനാധ്യാപിക രക്ഷിതാക്കളെ വിളിച്ച് അറിയിച്ചിരുന്നു.

9-ാം ക്ലാസിൽ മാത്രം 71 കുട്ടികൾ മലയാളം മീഡിയം ഡിവിഷനിൽ പഠിക്കുന്നുണ്ട്. 71 കുട്ടികളെ രണ്ട് ഡിവിഷനായി പഠിപ്പിക്കുന്നതിന്റെ ഭാ​ഗമായാണ് ഇം​ഗ്ലീഷ് മീഡിയം ഡിവിഷൻ നിർത്താൻ സ്കൂൾ ആലോചന നടത്തിയത്. എന്നാൽ ഇം​ഗ്ലീഷ് മീഡിയം ഡിവിഷൻ നിർത്താലാക്കുന്നത് ഒരു കാരണവശാലും അനുവദിക്കില്ലെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കി.

അതേസമയം സ്ഥലത്തെത്തിയ എസ്എഫ്ഐക്കാരുമായി യൂത്ത് കോൺ​ഗ്രസുകാർ തർക്കത്തിലേർപ്പെട്ടു. അധ്യാപികയെ ഉപരോധിക്കുന്നത് ശരിയായ കാര്യമല്ലെന്ന് എസ്എഫ്ഐക്കാർ പറഞ്ഞു. ഇങ്ങനെയല്ല പ്രശ്നം പരിഹരിക്കേണ്ടെതെന്ന് എസ്എഫ്ഐക്കാർ വാദിച്ചു. സ്കൂളിൽ പൊലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com