Wednesday, April 15, 2026
Homeകേരളംനിലമ്പൂരിൽ പി വി അൻവർ തൃണമൂൽ കോൺഗ്രസ്‌ സ്ഥാനാർഥിയായി നാമനിർദേശ പത്രിക ഇന്ന് സമർപ്പിക്കും

നിലമ്പൂരിൽ പി വി അൻവർ തൃണമൂൽ കോൺഗ്രസ്‌ സ്ഥാനാർഥിയായി നാമനിർദേശ പത്രിക ഇന്ന് സമർപ്പിക്കും

നിലമ്പൂരിലെ അൻവറിന്റെ സ്ഥാനാർത്ഥിത്വം ഔദ്യോ​ഗികമായി പ്രഖ്യാപിച്ച് തൃണമൂൽ കോൺ​ഗ്രസ്‌. പൂവും പുല്ലും ചിഹ്നത്തിലാണ് അൻവർ ജനവിധി തേടുക. പിണറായിസത്തിനെതിരെയാണ് മത്സരമെന്ന് അൻവർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും വിഡി സതീശൻ നയിക്കുന്ന യുഡിഎഫിലേക്കില്ലെന്നുമായിരുന്നു കഴിഞ്ഞ ദിവസത്തെ പിവി അൻവറിന്റെ നിലപാട്. തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് ആഗ്രഹമുണ്ടെന്നും എന്നാൽ തന്റെ കയ്യിൽ അതിനുള്ള പണമില്ലെന്നുമായിരുന്നു അൻവർ പെട്ടെന്നാണ് ആ തീരുമാനവും മാറ്റി ഇപ്പോൾ അങ്കത്തിന് ഒരുങ്ങിയിരിക്കുന്നത്.

അതിനിടെ അൻവറിന്റെ ഒതായിയിലെ വീട്ടിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ അർദ്ധരാത്രിയിൽ എത്തി കൂടിക്കാഴ്ച നടത്തിയത് വലിയ വിവാദമായിരുന്നു. വിഷയത്തിൽ പിവി അൻവറിനെ അദ്ദേഹത്തിന്റെ വസതിയിൽ പോയി കണ്ടത് തെറ്റെന്ന് നേതൃത്വം പറഞ്ഞെങ്കിൽ സമ്മതിക്കുന്നതായി പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ.

പാർട്ടി പറയുന്നത് അംഗീകരിക്കും. പാർട്ടിക്കെതിരെ ഇഗോയില്ല. പാർട്ടി തെറ്റെന്നു പറഞ്ഞാൽ തെറ്റാണെന്നും നേതൃത്വത്തിനെതിരെ സംസാരിക്കില്ലെന്നും രാഹുൽ മാങ്കൂട്ടത്തൽ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com