Wednesday, January 14, 2026
Homeകേരളംആറ്റുകാല്‍ പൊങ്കാല: തിരുവനന്തപുരം നഗരസഭ കൃത്രിമ മഴപെയ്യിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി

ആറ്റുകാല്‍ പൊങ്കാല: തിരുവനന്തപുരം നഗരസഭ കൃത്രിമ മഴപെയ്യിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി

തിരുവനന്തപുരം :- ആറ്റുകാല്‍ പൊങ്കാലയുടെ സജ്ജീകരണങ്ങള്‍ക്ക് പിന്നാലെ ശുചീകരണത്തിലും കൈയടി നേടി തിരുവനന്തപുരം നഗരസഭ. പൊങ്കാല സമര്‍പ്പണം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിലാണ് മൂവായിരത്തോളം ശുചീകരണ തൊഴിലാളികളെ പങ്കെടുപ്പിച്ച് നഗരത്തെ വെടിപ്പാക്കിയത്. രാത്രിയോടെ നഗരത്തില്‍ കൃത്രിമ മഴപെയ്യിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി.

വിവിധ ജില്ലകളില്‍ നിന്ന് എത്തിയ പതിനായിരങ്ങളാണ് തലസ്ഥാന നഗരിയുടെ പാതയോരങ്ങളില്‍ പൊങ്കാലയര്‍പ്പിച്ചത്. പൊങ്കാല സമര്‍പ്പണത്തിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കുക എന്നതിനൊപ്പം പൊങ്കാലയ്ക്ക് ശേഷമുള്ള മാലിന്യനിര്‍മാര്‍ജനം ആണ് നഗരസഭയ്ക്ക് മുന്നിലുള്ള മറ്റൊരു വെല്ലുവിളി. എന്നാല്‍, കൃത്യമായ ആസൂത്രണത്തോടെ മണിക്കൂറുകള്‍ക്കുള്ളില്‍ വെടിപ്പാക്കിയെടുത്തു നഗരത്തിലെ പാതയോരങ്ങള്‍.

കടുത്ത വേനലായതുകൊണ്ട് തന്നെ വൈകുന്നേരം മൂന്ന് മണിമുതലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. നഗരസഭയുടെ കീഴിലെ ശുചീകരണ തൊഴിലാളികള്‍ ഉള്‍പ്പെടെ ആകെ 3,204 തൊഴിലാളികളെ പങ്കെടുപ്പിച്ചു കൊണ്ടായിരുന്നു ശുചീകരണ പ്രവര്‍ത്തനങ്ങള്‍.

നഗരസഭയ്ക്ക് കീഴിലെ 30 വാര്‍ഡുകളെ ഉത്സവമേഖലയായി പ്രഖ്യാപിച്ചായിരുന്നു പൊങ്കാല മഹോത്സവം. ഇവിടങ്ങളില്‍ നൂറോളം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണ പ്രവര്‍ത്തനങ്ങള്‍. രാത്രിയോടെ നഗരത്തില്‍ കൃത്രിമ മഴപെയ്യിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി. സിനിമകളില്‍ കൃത്രിമ മഴ പെയ്യിക്കുന്ന തരംഗിണിയുടെ 7 ടാങ്കറുകള്‍ ഉള്‍പ്പെടെ 22 ടാങ്കറുകളാണ് മഴപെയ്യിച്ചുകൊണ്ടുള്ള ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കാളികളായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com