സര്‍വകലാശാല നിയമഭേദഗതി ബില്‍ രണ്ടിന് ഗവര്‍ണര്‍ അംഗീകാരം നല്‍കി. കുസാറ്റ്, കെടിയു, മലയാളം സർവകലാശാല നിയമ ഭേദഗതി ബില്ലിനാണ് നിയമ സഭയിൽ അവതരിപ്പിക്കാൻ അനുമതി. സംസ്ഥാനത്തെ സർവകലാശാലകളുടെ അക്കാദമികതലത്തിലെ മാറ്റങ്ങളാണ് സർവകലാശാല നിയമഭേദഗതി ബില്ലിന്റെ ഉള്ളടക്കം.
നിലവിലെ സര്‍വ്വകലാശാല നിയമങ്ങള്‍ എല്ലാം തന്നെ 1970 കളിലും 80 കളിലുമാണ് രൂപീകരിച്ചത്. 73, 74-ാം ഭരണഘടനാ ഭേദഗതിക്ക് ശേഷം 1995 ലാണ് കേരളത്തിലെ സമഗ്രമായ പഞ്ചായത്ത് രാജ് സംവിധാനം വന്നത്. പിന്നാലെ നിലവിലുള്ള പഞ്ചായത്ത് പ്രസിഡന്റ്, മുന്‍സിപ്പല്‍ ചെയര്‍ പേഴ്‌സണ്‍, കോര്‍പ്പറേഷന്‍ മേയര്‍ തുടങ്ങിയ തസ്തികകള്‍ വരികയും ഇത് മുഴവന്‍ സയമ പ്രവര്‍ത്തനമായി മാറുകയും ചെയ്തു
സംസ്ഥാനത്തെ സര്‍വകലാശാല ചരിത്രത്തില്‍ നടക്കുന്ന ഏറ്റവും സമഗ്രമായ നിയമ ഭേദഗതിക്കാണ് ഇപ്പോള്‍ ബില്ല് തയ്യാറാക്കിയിരിക്കുന്നത്. ഇതിലൂടെ ഇത്തരം തസ്തികകള്‍ക്ക് ലഭിക്കുന്ന ആനുകൂല്യം ഗവര്‍ണര്‍ ഒപ്പിടുന്ന അന്ന് മുതല്‍ മാത്രമാണ് പ്രാബല്യത്തില്‍ വരിക. അതുകൊണ്ട് തന്നെ മുന്‍പ് മേയര്‍മാരോ പഞ്ചായത്ത് പ്രസിഡന്റുമാരോ ആയിരുന്നവര്‍ക്ക് ആനുകൂല്യം ലഭിക്കുകയില്ല എന്നതും വ്യവസ്ഥയിലുണ്ട്.