മെഡിക്കല്‍ കോഴ്സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്. ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെയാണ് പരീക്ഷ നടക്കുക.
റിപ്പോർട്ടിംഗ് സമയം രാവിലെ 11 മുതല്‍ ഒന്നര വരെയാണ്. രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത് 20 ലക്ഷത്തിലേറെ വിദ്യാർത്ഥികളാണ്. പരീക്ഷയ്ക്ക് നിലവില്‍ 23 പരീക്ഷാകേന്ദ്രങ്ങളാണ് എൻ.ടി.എ അനുവദിച്ചിട്ടുള്ളത്. പൊലീസ് സബ് ഡിവിഷനുകളില്‍ പരീക്ഷാകേന്ദ്രങ്ങളായി നിശ്ചയിച്ചിട്ടുള്ള സ്കൂളുകളില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഉറപ്പുവരുത്തുമെന്നും ആവശ്യമായ പൊലീസിനെ വിന്യസിക്കുമെന്നും ഡി.വൈ.എസ്.പിമാർ യോഗത്തില്‍ അറിയിച്ചു.
എല്ലാ പരീക്ഷാകേന്ദ്രങ്ങളിലും ആവശ്യമായ പൊലീസ് സംവിധാനം മെയ് രണ്ട് മുതല്‍ മൂന്ന് വരെ ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു.



