Wednesday, June 12, 2024
Homeഅമേരിക്ക🌺 ശുഭദിനം 🌺 - 2024 | മെയ് 30 | വ്യാഴം ✍ അർച്ചന...

🌺 ശുഭദിനം 🌺 – 2024 | മെയ് 30 | വ്യാഴം ✍ അർച്ചന കൃഷ്ണൻ

അർച്ചന കൃഷ്ണൻ

” നീതിയും സമാധാനവും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ് “.

വിക്ടർ ഹ്യൂഗോ

സ്നേഹിതരേ നമ്മുടെ കൊച്ചു കേരളത്തിൽ കഴിഞ്ഞദിവസമുണ്ടായ ദുഃഖകരമായയൊരു വാർത്തയായിരുന്നു ഒരു കുഞ്ഞിനെ പീഡിപ്പിച്ചു കൊന്നത്. പ്രധാനമായും മണിപ്പൂരിൽ സ്ത്രീകൾക്കെതിരെയുണ്ടായ അക്രമം. അനീതിയാണ് എല്ലാവിധ അരക്ഷിതാവസ്ഥയും സൃഷ്ടിക്കുന്നത്. സ്ത്രീ ജന്മങ്ങളെ വെറും ഉപഭോഗ വസ്തുവായി മാത്രം കാണുന്ന കുറേ നരാദമന്മാർ കാണിക്കുന്ന ഹീന പ്രവ്യത്തിയാണിത്. ലഹരിയ്ക്കടിമയായി അമ്മയെയും പെങ്ങളെയും തിരിച്ചറിയാനാവാത്തയവസ്ഥ.

രാജ്യങ്ങളിലും,സമൂഹത്തിലും പക്ഷപാത രഹിതമായി ഭരണാധികാരികൾ കാര്യങ്ങൾ നീതിപൂർവ്വം നടപ്പാക്കുമ്പോഴാണ് സാമാധാനവും ശാന്തിയുമുണ്ടാവുക. തെറ്റ് ചെയ്യുന്നവരെ രക്ഷിക്കാൻ കുറെപ്പേർ നിലനിൽക്കുമ്പോൾ നിയമങ്ങൾ കാറ്റിൽ പറത്തി കുറ്റവാളികൾ സ്വാതന്ത്ര്യരാകുന്നു. തെറ്റ് തെറ്റാണാണെന്ന് ചൂണ്ടിക്കാണിച്ചും,
ഹീനപ്രവ്യത്തി ചെയ്യുന്നവരെ ന്യായികരിക്കാതെ, ഓരോ പൗരനും തുല്യ നീതിയും, അവസരങ്ങളും,പരിഗണനയും കൊടുക്കുമ്പോഴാണ് അസമത്വങ്ങളില്ലാതെ അന്തസോടും ആത്മാഭിമാനത്തോടെയും ജീവിതം സുഖകരമാകുന്നത്.

സാധാരണക്കാരനായ പൗരന് അധികാരമോ പദവിയോ,ജീവിത സാഹചര്യങ്ങളൊന്നും നോക്കാതെ നീതി ലഭിക്കുന്ന സാഹചര്യം സമൂഹത്തിൽ വളർത്തിയെടുക്കണം. നിയമവ്യവസ്‌ഥകളിൽ ഈ സാഹചര്യമുണ്ടാകുന്നില്ല അതാണ് വർദ്ധിച്ച അസമത്വങ്ങളും അസന്തുഷ്ടിയും തെളിയുക്കുന്നത്. കർശനമായ നിയമങ്ങൾ നടപ്പാക്കുന്ന രാജ്യങ്ങളിൽ ജനങ്ങൾ തെറ്റ് ചെയ്യുവാൻ ഭയപ്പെടുന്നു. എല്ലാത്തരം അനിതികൾക്കെതിരെയും പോരാടുവാനും,മനുഷ്യാവകാശങ്ങൾ നേടിയെടുക്കുവാനും ഓരോ പൗരനും കഴിയട്ടെയെന്ന് ആശംസിക്കുന്നു.

ഏവർക്കും ഹൃദയം നിറഞ്ഞ ശുഭദിനാശംസകൾ

അർച്ചന കൃഷ്ണൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments