Wednesday, April 15, 2026
Homeഅമേരിക്കമെയ് 31: ലോക പുകയില വിരുദ്ധ ദിനം

മെയ് 31: ലോക പുകയില വിരുദ്ധ ദിനം

മെയ് 31 ലോക പുകയില വിരുദ്ധ ദിനമെന്ന് ഉദ്ദേശിക്കുന്നത് പുകയില ഉപയോഗത്തിൽ നിന്നും ആളുകളെ പിന്തിരിപ്പിച്ച് പുകയില ഉത്പ്പന്നങ്ങൾ ഇല്ലാത്ത ലോകമെന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരുന്നതിന് പ്രോത്സാഹിപ്പിക്കുകയാണ് പുകയില വിരുദ്ധ ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്. പുകയില ഉപഭോഗം മൂലമുണ്ടാകുന്ന രോഗങ്ങളും മരണങ്ങളും കുറയ്ക്കാനാണ് ലോകാരോഗ്യ സംഘടനയുടെ ഈ ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്.

പുകയില ഉപയോഗിക്കുന്നവരെ പുകയില ഉപേക്ഷിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനായി 1987-ൽ ലോക പുകവലി വിരുദ്ധ ദിനം എന്ന പ്രമേയത്തോടെ ലോകാരോഗ്യ സംഘടന (WHO) ലോക പുകയില വിരുദ്ധ ദിനാചരണത്തിന് നേതൃത്വം നൽകി.

പുകയില ഉപയോഗവുമായി ബന്ധപ്പെട്ട ലോകമെമ്പാടുമുള്ള ആരോഗ്യ അപകട സാധ്യതകൾ പരിഹരിക്കുന്നതിനായി 1998-ൽ WHO പുകയില രഹിത സംരംഭം (TFI) സ്ഥാപിച്ചു.  “Unmasking the Appeal: Exposing Industry tactics on tobacco and necotinoproducts” എന്നതാണ് ഈ വിഷയത്തെ പ്രമേയം.  പുകയില, നിക്കോട്ടിൻ സംരംഭങ്ങൾ അവരുടെ ദോഷകരമായ ഉൽപ്പന്നങ്ങൾ ആകർഷകമാക്കാൻ ഉപയോഗിക്കുന്ന തന്ത്രങ്ങളെ തുറന്നുകാട്ടുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

ഇന്നത്തെ പ്രധാന പൊതുജനാരോഗ്യ വെല്ലുവിളികളിൽ ഒന്ന് പുകയില, നിക്കോട്ടിൻ, അനുബന്ധ ഉൽപ്പന്നങ്ങൾ എന്നിവയോടുള്ള ആകർഷണമാണ്. പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ. പുകയില ഉപഭോഗം മൂലം പ്രതിവർഷം എട്ട് ദശലക്ഷം പേർ മരിക്കുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്.

ക്ഷയം, ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമണറി ഡിസീസ്, മറ്റ് ശ്വാസകോശ രോഗങ്ങൾ തുടങ്ങിയവ പുകയില ഉപയോഗത്തിന്റെ ഫലങ്ങളാണ്. മുതിർന്നവരിൽ പരോക്ഷമായ പുകവലി ഹൃദയ-ശ്വാസകോശ സംബന്ധ ഗുരുതര രോഗങ്ങൾക്ക് കാരണമാകുന്നു. പൊതുസ്ഥലങ്ങളിൽ പകുതിയോളം കുട്ടികളും പുകയിലയുടെ പുക ശ്വസിക്കാൻ ഇടവരുന്നെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com