Monday, May 4, 2026
Homeഇന്ത്യമകളുടെ വിവാഹത്തിന് 12 ദിവസം മുൻപ് ഭാവി മരുമകനൊപ്പം ഒളിച്ചോടിയ ‌യുവതി വീണ്ടും ഒളിച്ചോടിയെന്ന് പരാതിയുമായി...

മകളുടെ വിവാഹത്തിന് 12 ദിവസം മുൻപ് ഭാവി മരുമകനൊപ്പം ഒളിച്ചോടിയ ‌യുവതി വീണ്ടും ഒളിച്ചോടിയെന്ന് പരാതിയുമായി പുതിയ ഭർത്താവ്

അലിഗഢ്: മകളുടെ വിവാഹത്തിന് 12 ദിവസം ഭാവി മരുമകനൊപ്പം ഒളിച്ചോടിയ ‌ 43 കാരിയായ സ്വപ്ന ദേവി വീണ്ടും ഒളിച്ചോടിയെന്ന് പരാതി. സ്വപ്നയുടെ പുതിയ ഭർത്താവ് പൊലീസിൽ പരാതി നൽകി. സ്വപ്ന ഇപ്പോൾ തന്റെ സഹോദരിയുടെ ഭർത്താവിനൊപ്പം ഒളിച്ചോടിയതായും രണ്ട് ലക്ഷം രൂപയും ആഭരണങ്ങളും അപഹരിച്ചതായും ഇയാൾ പരാതിയിൽ പറഞ്ഞു.

അലിഗഡിലെ ദാഡോണിൽ താമസിക്കുന്ന രാഹുലാണ്, തന്റെ ഭാര്യ സപ്‌ന ദേവിയെ 30 വയസ്സുകാരനായ തന്റെ അളിയൻ ദേവേന്ദ്ര തട്ടിക്കൊണ്ടുപോയതായി ആരോപിച്ച് ലോക്കൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ആഭരണങ്ങളും പണവും കൂടെ കൊണ്ടുപോയി. എന്നാൽ, ദേവേന്ദ്ര ഈ ആരോപണങ്ങൾ നിഷേധിച്ചു. താൻ ഗുജറാത്തിലാണെന്നും സപ്‌ന ദേവി തന്നോടൊപ്പമില്ലെന്നും ഇയാൾ പറഞ്ഞു.

ഒരിക്കൽ സപ്നയുടെ ഭാവി മരുമകനായിരുന്ന രാഹുൽ, പിന്നീട് സപ്നക്കെതിരെ നിരവധി ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. വിവാഹശേഷം സപ്നയുടെ പെരുമാറ്റത്തിൽ മാറ്റം വന്നതായും അവർ തന്നെ വിഷം നൽകി കൊല്ലാൻ ശ്രമിച്ചതായും ഇയാൾ ആരോപിച്ചു.

മദ്രക് പ്രദേശത്തെ മനോഹർപൂർ കയാസ്ത നിവാസിയുടെ മകളെ 2025 ഏപ്രിൽ 16 ന് വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നു. ഏപ്രിൽ 6 ന്, വിവാഹ ഒരുക്കങ്ങൾ നടക്കുമ്പോൾ, പ്രതിശ്രുത വധുവിന്റെ അമ്മയോടൊപ്പം ഒളിച്ചോടി. രണ്ട് ദിവസത്തിന് ശേഷമാണ് ഇവരെ കണ്ടെത്തിയത്. നാല് മാസമായി അവർ തമ്മിൽ പ്രണയത്തിലായിരുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com