കണ്ണന്റെ ഓടക്കുഴൽ വിളി കേട്ടപ്പോൾ
അമ്പാടിപൈക്കളും പാൽ ചുരന്നു.
ഗോപാല ബാലന്റെ കേളികൾ കാണുവാൻ
ഗോപികമാരെല്ലാം
ചാരെയെത്തി.
വെണ്ണകടയുന്ന അമ്മതൻചാരെയായ്
കള്ളച്ചിരിയുമായ് കണ്ണനെത്തി.
വെണ്ണയുമായോടും കണ്ണന്റെ പിന്നാലെ
തായ യശോധയും ഓടിച്ചെന്നു.
കാളിയമർദ്ദനം ആടുന്ന കണ്ണന്റെ
കോമള രൂപമെൻ കണ്ണുകളിൽ.
ചേല കവർന്നോരാ
വാർമേഘവർണ്ണന്റെ
ലീലകൾ കാണുവാനെന്തു ചന്തം.
പീലികൾ ചൂടിയ കണ്ണന്റെ തൂമുഖം
ഇന്നെന്റെ ഉള്ളത്തിൽ
നടനമാടി.
നീലക്കാർവർണ്ണനെ കാണുവാൻ
ഞാനിന്ന്
ഏറെക്കൊതിക്കുന്ന നാൾവഴികൾ.
അമ്പാടി കണ്ണനെ കാണുന്ന മാത്രയിൽ
ഇന്നെന്റെ ഉള്ളം നിറഞ്ഞീടുന്നു.
ഗോകുലബാലകാ
അമ്പാടിപ്പയ്തലേ
ഇന്നെന്റെയുള്ളിൽ നിറഞ്ഞീടണേ.
കണ്ണനും, രാധയും കേളികൾ അടിയ
കാളിന്ദി തീരമണഞ്ഞീടുമോ.
കോടക്കാർവർണ്ണനെ
പാടിപ്പുകഴ്ത്തുവാൻ
ഇന്നെന്റെ ജന്മം മതിവരില്ല.




👌
👏👍