Monday, May 4, 2026
Homeകേരളംതിരുവനന്തപുരത്തു ഏഴു മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ

തിരുവനന്തപുരത്തു ഏഴു മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ

തിരുവനന്തപുരം: ഏഴുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച ആന്ധ്ര സ്വദേശിയും സുഹൃത്തും പിടിയില്‍. ആന്ധ്ര സ്വദേശി ഈശ്വരപ്പയെയും രേവണ്ണയെയുമാണ് നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചത്. വെള്ളിയാഴ്ച രാവിലെ ഒൻപതു മണിയോടെ വിതുര തോട്ടുമുക്ക് സ്വദേശി ഷാനിന്റെ ഇളയകുഞ്ഞിനെയാണ് തട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടത്തിയത്.

സംഭവം നടക്കുമ്പോള്‍ ഷാനും ഭാര്യയും രണ്ടു മക്കളുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. സിറ്റൗട്ടിനടുത്തെ ഹാളിലെ വാതിലിന് സമീപം കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയുടെ സമീപത്തേക്ക് മുട്ടില്‍ ഇഴഞ്ഞുവന്ന ഈശ്വരപ്പ കൈയില്‍ പിടിച്ച് വലിക്കുകയായിരുന്നു. ഈ സമയം മാതാവ് മൂത്തകുട്ടിക്ക് ആഹാരം കൊടുക്കുകയായിരുന്നു. കൈയില്‍ പിടിച്ച് വലിക്കുന്നത് കണ്ട ഷാന്‍ വീടിന് പുറത്തുവന്നപ്പോള്‍ പ്രതി ഭിക്ഷ ചോദിച്ച ശേഷം ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. തുടര്‍ന്ന് ഷാനും അയല്‍വാസികളും ചേര്‍ന്ന് പ്രതിയെ പിടികൂടി വിതുര പോലിസിന് കൈമാറി. ഈശ്വരപ്പക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് രേവണ്ണയെ ആനപ്പെട്ടിയില്‍ നിന്നാണ് നാട്ടുകാര്‍ പിടികൂടിയത്. മാതാപിതാക്കളുടെ പരാതിയില്‍ ഇരുവരെയും പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com