Tuesday, October 15, 2024
Homeകേരളംസേവ് പടയപ്പ' ക്യാംപെയ്നുമായി ഫാൻസ് അസോസിയേഷൻ’*

സേവ് പടയപ്പ’ ക്യാംപെയ്നുമായി ഫാൻസ് അസോസിയേഷൻ’*

പടയപ്പയെ നാടുകടത്താനുള്ള നീക്കത്തിനെതിരെ ‘സേവ് പടയപ്പ’ ക്യാംപെയ്നുമായി മൃഗസ്നേഹികളും പടയപ്പ ഫാൻസ് അസോസിയേഷനും രംഗത്ത്. അരിക്കൊമ്പനെ കാടുകടത്തിയ പോലെ വേണ്ടിവന്നാൽ പടയപ്പയെയും മയക്കു വെടിവച്ചു തളയ്ക്കുമെന്ന വനം മന്ത്രിയുടെ പ്രസ്താവന പുറത്തുവന്നതോടെയാണു ചിലർ രംഗത്തിറങ്ങിയത്. വനമേഖലയിൽ തീറ്റയും വെള്ളവും ഇല്ലാതായതുമൂലമാണു പടയപ്പ ജനവാസമേഖലയിൽ ഇറങ്ങിയതെന്ന് ഇവർ പറയുന്നു. മദപ്പാട് ഉള്ളതിനാലാണു സ്വഭാവത്തിലെ മാറ്റം. വേനൽമഴ ലഭിച്ചാലുടൻ ആന കാടുകയറുമെന്നും ഇവർ പറയുന്നു. ഇനിയുള്ള ഒന്നര മാസം വനംവകുപ്പ് ഉദ്യോഗസ്ഥർ പടയപ്പയെ പ്രത്യേകം നിരീക്ഷിച്ചാൽ മതിയെന്നും ഇവർ പറയുന്നു. പടയപ്പയെ നാടുകടത്താൻ ശ്രമമുണ്ടായാൽ കോടതിയെ സമീപിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.

*ഡ്രോൺ നിരീക്ഷണം*

അക്രമവാസന തുടരുന്ന പടയപ്പയെ ഡ്രോൺ ഉപയോഗിച്ചു നിരീക്ഷിക്കാൻ വനംവകുപ്പ് ശ്രമം തുടങ്ങി. ഇന്നലെ പകൽ മുഴുവൻ പടയപ്പ മാട്ടുപ്പെട്ടി ടോപ് ഡിവിഷനിലെ ചോലക്കാടുകളിലാണ് ഉണ്ടായിരുന്നത്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയുടെ 2 ഡ്രോണുകൾ ഉപയോഗിച്ചാണു നിരീക്ഷണം. രാത്രികാഴ്ചകളും പകർത്താൻ ഈ ഡ്രോണുകൾക്കു കഴിയും. സിസിഎഫ് (ഹൈറേഞ്ച് സർക്കിൾ) ആർ.എസ്.അരുൺ, ഡിഎഫ്ഒ രമേശ് ബിഷ്ണോയി എന്നിവരുടെ നേതൃത്വത്തിലാണു നടപടികൾ.
— – – – – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments