Friday, April 10, 2026
Homeകേരളംസംസ്ഥാനത്തു ഇന്നും സ്വർണവില കുറഞ്ഞു: നിരക്ക് അറിയാം

സംസ്ഥാനത്തു ഇന്നും സ്വർണവില കുറഞ്ഞു: നിരക്ക് അറിയാം

സംസ്ഥാനത്തെ സ്വർണ വിലയിൽ ഇടിവ്. 760 രൂപയുടെ ഇടിവാണ് ഇന്നത്തെ ഒരു പവൻ സ്വർണത്തിന് രേഖപ്പെടുത്തിയത്.  1,17,080 രൂപയാണ് ഇന്നത്തെ ഒരു പവൻ്റെ വില. ഇതോടുകൂടി 14,635 ആണ് ഒരു ഗ്രാമിൻ്റെ വില. സ്വർണത്തിന് ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലയാണിത്.

ക‍ഴിഞ്ഞ ദിവസം രണ്ട് തവണ സ്വർണത്തിന് വില മാറിയിരുന്നു. ഉച്ചയ്ക്കു ശേഷം സ്വർണത്തിന് വില കൂടിയിരുന്നു. എന്നാൽ ഇന്ന് വീണ്ടും സ്വർണത്തിൻ്റെ വില കുറഞ്ഞു. ഇന്നലെ ഉയർന്നതിന് ശേഷം സ്വർണം തുടർച്ചയായി വീണ്ടും ഇടിഞ്ഞതോടെ കുതിപ്പ് അവസാനിപ്പിച്ചോയെന്നാണ് ഉപഭോക്താക്കള്‍ക്ക് അറിയേണ്ടത്.

അതേസമയം, പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യം അയവില്ലാതെ തുടരുന്നത് ആഗോള വിപണികളെയും ഉലച്ചിട്ടുണ്ട്. യുദ്ധത്തിന്റെ തുടക്കത്തില്‍ കുത്തനെ ഉയര്‍ന്ന സ്വർണവില കുറയുകയും ചെയ്തു. പിന്നീട് എണ്ണ വില കുതിക്കാന്‍ തുടങ്ങിയതോടെ സ്വർണവില താഴോട്ടിറങ്ങി. ഡോളര്‍ ശക്തിപ്പെടാൻ കാരണമായതും സ്വര്‍ണത്തിന് തിരിച്ചടിയായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com