Thursday, September 19, 2024
Homeഇന്ത്യമഹാരാഷ്ട്രയിലെ ഡയപര്‍ നിര്‍മ്മാണ ഫാക്ടറിയിൽ തീപിടിത്തം

മഹാരാഷ്ട്രയിലെ ഡയപര്‍ നിര്‍മ്മാണ ഫാക്ടറിയിൽ തീപിടിത്തം

മുംബൈ: മഹാരാഷ്ട്രയിലെ ഭിവണ്ടി താലൂക്കിലെ ഡയപര്‍ നിര്‍മാണ ഫാക്ടറിയില്‍ വന്‍ തീപിടിത്തം. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സദാശിവ് ഹൈജീന്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഒന്നാം നിലയില്‍ വന്‍ തീപിടിത്തമുണ്ടായത്. മിനിറ്റുകള്‍ക്കകം മൂന്ന് നില കെട്ടിടം മുഴുവന്‍ അഗ്‌നിക്കിരയായി.

ഭിവണ്ടി, കല്യാണ്‍, താനെ എന്നിവിടങ്ങളില്‍ നിന്ന് നിരവധി ഫയര്‍ എഞ്ചിനുകള്‍ തീ കെടുത്താന്‍ സ്ഥലത്തെത്തിയെങ്കിലും പ്രദേശത്ത് ജലവിതരണം കുറവായതിനാല്‍ തീയണക്കാനുള്ള ശ്രമങ്ങള്‍ തടസ്സപ്പെട്ടു. ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ തീ നിയന്ത്രണവിധേയമായതായി അധികൃതര്‍ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments