Saturday, July 20, 2024
Homeപാചകംആലു പറാഠ (ഉരുളക്കിഴങ്ങ് സ്റ്റഫ് ചെയ്ത ചപ്പാത്തി) ✍ തയ്യാറാക്കിയത്: ദീപ നായർ ബാംഗ്ലൂർ

ആലു പറാഠ (ഉരുളക്കിഴങ്ങ് സ്റ്റഫ് ചെയ്ത ചപ്പാത്തി) ✍ തയ്യാറാക്കിയത്: ദീപ നായർ ബാംഗ്ലൂർ

ദീപ നായർ ബാംഗ്ലൂർ

എല്ലാവർക്കും നമസ്കാരം

എനിക്ക് ഉണ്ടാക്കാനും കഴിക്കാനും വളരെ ഇഷ്ടമുള്ള ഒരു നോർത്ത് ഇന്ത്യൻ ഭക്ഷണമാണ് ആലു പറാഠ (ഉരുളക്കിഴങ്ങ് സ്റ്റഫ് ചെയ്ത ചപ്പാത്തി)

🏵️ആലു പറാഠ

🍊ചപ്പാത്തി ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ

🏵️ ഗോതമ്പു മാവ് – 2 കപ്പ്
🏵️ഉപ്പ് – ആവശ്യത്തിന്
🏵️വെള്ളം – ആവശ്യത്തിന്
🏵️റിഫൈൻഡ് ഓയിൽ – 1 ടീസ്പൂൺ

🍊തയ്യാറാക്കുന്ന വിധം

🏵️മാവിലേക്ക് ഉപ്പ് ചേർത്തിളക്കി വെള്ളം ചേർത്ത് നല്ല മയത്തിൽ കുഴച്ചെടുക്കുക. വെള്ളം അധികമാകാതെ നോക്കണം. എണ്ണ തടവി നനഞ്ഞ തുണി കൊണ്ട് പൊതിഞ്ഞ് അടച്ചു വയ്ക്കുക.

🏵️ഉടച്ചു വച്ചിരിക്കുന്ന ഉരുളക്കിഴങ്ങിലേക്ക് മറ്റെല്ലാ ചേരുവകളും ചേർത്തിളക്കി യോജിപ്പിച്ച്

🍊സ്റ്റഫിങ്ങിന് ആവശ്യമായ സാധനങ്ങൾ

🏵️ഉരുളക്കിഴങ്ങ് വേവിച്ച് ഉടച്ചത്- ഒരു കപ്പ്
🏵️പച്ചമുളക് – പൊടിയായി മുറിച്ചത് – ഒരു ടീസ്പൂൺ
🏵️ഇഞ്ചി – പൊടിയായി മുറിച്ചത് – ഒരു ടീസ്പൂൺ
🏵️മല്ലിയില – പൊടിയായി മുറിച്ചത് – രണ്ടു ടീസ്പൂൺ
🏵️ മഞ്ഞൾപൊടി – കാൽ ടീസ്പൂൺ
🏵️അയ്മോദകം – ഒരു ടീസ്പൂൺ
🏵️ജീരകപ്പൊടി – അര ടീസ്പൂൺ
🏵️ഉപ്പ് – ആവശ്യത്തിന്

🍊തയ്യാറാക്കുന്ന വിധം

🏵️ പൊടിച്ചു ഉരുളക്കിഴങ്ങിലേക്ക് ബാക്കി ചേരുവകളെല്ലാം ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് നാരങ്ങ വലുപ്പമുള്ള ഉരുളകളാക്കി മാറ്റിവയ്ക്കുക.

🍊പറാഠ ഉണ്ടാക്കുന്ന വിധം

🏵️കുഴച്ച മാവ് ഓരോ ഉരുളകളാക്കി കുറച്ചു പരത്തി നടുക്ക് തയ്യാറാക്കി വച്ചിരിക്കുന്ന ഉരുള വച്ച് കവർ ചെയ്ത് ബലം പ്രയോഗിക്കാതെ പരത്തി എടുക്കുക. മുഴുവൻ മാവും സ്റ്റഫിംഗും കൊണ്ട് ഇതേപോലെ ചെയ്തെടുക്കുക.

🏵️ചൂടായ ചപ്പാത്തിതവയിൽ പരത്തി വച്ചിരിക്കുന്ന ഓരോ ചപ്പാത്തി വീതം ഇട്ട് നെയ്യ് തൂവി തിരിച്ചും മറിച്ചും ഇട്ട് ചുട്ടെടുക്കുക. സാധാരണ ചപ്പാത്തി ഉണ്ടാക്കുന്നതിനേക്കാൾ കുറച്ചു കൂടുതൽ സമയമെടുക്കും.

🏵️ആലു പറാഠ തയ്യാർ. ചൂടോടെ തൈര്/ഹരി ചട്നി കൂട്ടി കഴിക്കാം.

✍ തയ്യാറാക്കിയത്: ദീപ നായർ ബാംഗ്ലൂർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments