Friday, February 7, 2025
Homeഅമേരിക്ക'കൗതുക വാർത്തകൾ' തയ്യാറാക്കിയത്: കാർത്തിക് ശങ്കർ

‘കൗതുക വാർത്തകൾ’ തയ്യാറാക്കിയത്: കാർത്തിക് ശങ്കർ

കാർത്തിക്  ശങ്കർ

വയറുവേദനക്ക് ചികിത്സതേടിയെത്തിയ 66 കാരിയുടെ വയറ്റില്‍ നിന്നും കണ്ടെത്തിയത് 55 ബാറ്ററികള്‍.

അയര്‍ലണ്ടിലാണ് സംഭവം. സ്വയം അപകടപ്പെടുത്തുന്നതിനായാണ് ഇവര്‍ ബാറ്ററി വിഴുങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. ബാറ്ററികളുടെ ഭാരം കാരണം ആമാശയം പ്യൂബിക് എല്ലിന് മുകളിലേക്ക് തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. 55 ബാറ്ററികളും ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തതായും ഡോക്ടര്‍മാര്‍ അറിയിച്ചു.

ആദ്യം ബാറ്ററികള്‍ മലത്തിലൂടെ പുറത്തുപോവുമെന്നാണ് ഡോക്ടര്‍മാര്‍ കരുതിയിരുന്നത്. നാലു ബാറ്ററികള്‍ ഇത്തരത്തില്‍ പോവുകയും ചെയ്തു. എന്നാല്‍ മൂന്നാഴ്ചകള്‍ക്ക് ശേഷം എടുത്ത എക്സ്റെയില്‍ ബാറ്ററികള്‍ കുടുങ്ങിക്കിടക്കുന്നതായി കണ്ടു. അപ്പോഴേക്കും ഇവര്‍ക്ക് കലശലായ വയറുവേദന അനുഭവപ്പെട്ട് തുടങ്ങിയിരുന്നു. ഇതിനെതുടര്‍ന്ന് വയറ്റില്‍ ദ്വാരമുണ്ടാക്കി 46 ബാറ്ററികള്‍ നീക്കം ചെയ്യുകയായിരുന്നു. പിന്നീട് വന്‍കുടലില്‍ കുടുങ്ങിയ നാലു ബാറ്ററികളും നീക്കം ചെയ്തു. ഐറിഷ് മെഡിക്കല്‍ ജേര്‍ണലില്‍ നിന്നുള്ള വിവരങ്ങളനുസരിച്ച്‌ ഡബ്ലിനിലെ സെന്റ് വിന്‍സെന്റ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ ചികിത്സയിലാണ് ഇവര്‍. അതേസമയം, ബാറ്ററികള്‍ ശരീരത്തിലെത്തുന്നതിലൂടെ നിരവധി ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാവുമെന്നും എന്നാല്‍ ഭാഗ്യവശാല്‍ സ്ത്രീക്ക് കാര്യമായ ആരോഗ്യ പ്രശ്നങ്ങളുണ്ടായിട്ടില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

ടോയ്‌ലെറ്റ് ഫ്ലഷിൽ എന്തിനാണ് വലുതും ചെറുതുമായ രണ്ടു ബട്ടണുകൾ കൊടുത്തിരിക്കുന്നത്.

നമ്മുടെയൊക്ക നിത്യ ജീവിതത്തിൽ നാം ഉപയോഗിക്കുന്നതും കാണുന്നതുമായ ചില വസ്തുക്കളുടെ ശരിയായ ഉപയോഗം എന്താണ് എന്ന് ഇപ്പോഴും അറിയില്ല എന്നതാണ് വാസ്തവം. നമുക്കറിയാം ഏതൊരു വീടിന്റെയും ഓഫീസിന്റെയും ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളിൽ ഒന്നാണ് വാഷ്‌റൂം. ഇന്ന് കണ്ണഞ്ചിപ്പിക്കുന്ന വ്യത്യസ്തതരം മുകൾ വാഷ് റൂമുകൾ നമുക്ക് കാണാൻ കഴിയും. വാർമുകളിൽ കാണുന്ന ഒട്ടുമിക്ക വസ്തുക്കളുടെയും ഉപയോഗം വൃത്തിയാക്കുക എന്നതിലുപരി അതിന്റെ ശരിയായ ഉപയോഗം പൊതുവേ ഒട്ടുമിക്ക ആളുകൾക്കും അറിയില്ല. അതിനൊരു ഉദാഹരണമാണ് ടോയ്‌ലെറ്റ് ഫ്ലെഷിലുള്ള രണ്ട് ഇവ രണ്ടിനെയും ശരിയായ ഉപയോഗം എന്താണ് എന്ന് നിങ്ങൾ എപ്പോഴെങ്കിലും എന്നാൽ യഥാർത്ഥത്തിൽ അതിൻറെ ഉപയോഗ രീതിയെ കുറിച്ചാണ് ഞങ്ങൾ ഇന്ന് പറയാൻ എന്താണ് എന്ന് നോക്കാം.

ആധുനിക ടോയ്‌ലറ്റുകളിൽ കാണപ്പെടുന്ന പ്രധാനപ്പെട്ട രണ്ട് സംവിധാനങ്ങളാണ് പ്രെസ്സ് ചെയ്യാനുള്ള ലിവറുകൾ അഥവാ ബട്ടണുകൾ. വാസ്തവത്തിൽ ഈ രണ്ട് ബട്ടണുകളും ഒരേ എക്സിറ്റ് വാൽവിലേക്കാണ് ബന്ധിപ്പിച്ചിരിക്കുന്നത്. ഇതിൽ വലിയ ബട്ടൺ അമർത്തുമ്പോൾ കൂടുതൽ വെള്ളം വരികയും നന്നായി വൃത്തിയാക്കുകയും ചെയ്യുന്നു. അതായത് വലിയ ബട്ടൺ അമർത്തുമ്പോൾ ഏകദേശം 6 ലിറ്ററോളം വെള്ളം പുറത്തേക്ക് വരുന്നു. അതേ സമയം ചെറിയ ബട്ടൺ അമർത്തുമ്പോൾ ഏകദേശം 3 മുതൽ 4.5 ലിറ്റർ വരെ വെള്ളം മാത്രമേ വരികയുള്ളൂ. അതിനാൽ ജനങ്ങളുടെ സൗകര്യാർത്ഥം ആവശ്യത്തിന് അനുസരിച്ച് വെള്ളമധികം പാഴാകാതെ വെള്ളത്തിൻറെ ഉപയോഗം കണക്കിലെടുത്ത് ഈ രണ്ട് ബട്ടണുകളും ഫ്ലഷിൽ നൽകിയിരിക്കുന്നു. ഇതിലൂടെ ധാരാളം വെള്ളം നമുക്ക് നഷ്ടപ്പെടാതെ സൂക്ഷിക്കാനാകും.

ചില റിപ്പോർട്ടുകൾ പ്രകാരം ഒരു വീട്ടിൽ സിംഗിൾ ഫ്ലഷ് സംവിധാനത്തിന് പകരമായി ഡ്യുവൽ ഫ്ലഷിംഗ് സംവിധാനം നടപ്പിലാക്കുകയാണ് എങ്കിൽ ഏകദേശം 20,000 ലിറ്ററോളം വെള്ളം ഒരു വർഷം നിങ്ങൾക്ക് നിങ്ങൾക്ക് ലാഭിക്കുവാനായി സാധിക്കും. മുഴുവൻ ലാഭിക്കാം. എന്നിരുന്നാലും ഇതിന്റെ ഇൻസ്റ്റാളേഷൻ ഒരു സാധാരണ ഫ്ലഷ് ഇൻസ്റ്റാൾ ചെയ്യുന്നതിനേക്കാൾ അപേക്ഷിച്ച് അൽപ്പം ചെലവേറിയതാണ്. എന്നിരുന്നാലും നിങ്ങളുടെ വീട്ടിൽ വരുന്ന വെള്ളത്തിൻറെ ബില്ല് ഗണ്യമായി കുറയ്ക്കാൻ ഇത് വളരെയധികം ഉപയോഗപ്പെടും. അതുകൊണ്ടുതന്നെ ഡുവൽ ഫ്ലെഷിംഗ് സംവിധാനമുള്ള വാഷ് റൂമുകൾ സ്ഥാപിക്കുന്നത് തുടക്കത്തിൽ അല്പം ചെലവേറിയതാണെങ്കിലും ഭാവിയിൽ നിങ്ങൾക്ക് അത് ഏറെ ഉപയോഗപ്പെടും എന്ന കാര്യത്തിൽ സംശയമില്ല.

ലഹരി വിമുക്ത കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന യുവാവിന്‍റെ വയറ്റില്‍ നിന്ന് നീക്കം ചെയ്‌തത് 63 സ്റ്റീല്‍ സ്‌പൂണുകള്‍.

ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിനടുത്ത ഭോപഡയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മന്‍സൂര്‍പൂര്‍ ഭോപഡ സ്വദേശി വിജയ്‌യുടെ വയറ്റില്‍ നിന്നും ശസ്‌ത്രക്രിയയിലൂടെ 63 സ്റ്റീല്‍ സ്‌പൂണുകളാണ് നീക്കം ചെയ്‌തത്. യുവാവ് ലഹരിക്ക് അടിമയായതോടെ കുടുംബം യുവാവിനെ ഷാംലിയിലെ ലഹരി വിമുക്ത കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെയെത്തി ഒരു മാസത്തിന് ശേഷം യുവാവിന്‍റെ ആരോഗ്യനില വഷളായി.

തുടര്‍ന്ന് മുസാഫര്‍ നഗറിലെ ഭോപ റോഡിലുള്ള ഇവാന്‍ മള്‍ട്ടി സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വച്ചാണ് താന്‍ ഒരു വര്‍ഷമായി സ്‌പൂണുകള്‍ കഴിക്കാറുണ്ടെന്ന് വിജയ് തന്നെ ഡോക്ടര്‍മാരോട് വെളിപ്പെടുത്തുകയായിരുന്നു. രണ്ടു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് സ്പൂണുകള്‍ പുറത്തെടുത്തത്. വിജയ് ഐ.സി.യുവില്‍ നിരീക്ഷണത്തിലാണെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്നും ഡോ. രാകേഷ് ഖുറാന പറഞ്ഞു. അതേസമയം മയക്കുമരുന്നിന് അടിമയായിരുന്ന വിജയ് ഡീ അഡിക്ഷന്‍ സെന്ററിലായിരുന്നിരിക്കെ സെന്ററിലെ ജീവനക്കാര്‍ വിജയെ നിര്‍ബന്ധിച്ച്‌ സ്‌പൂണ്‍ കഴിപ്പിച്ചതാണെന്ന് അയാളുടെ കുടുംബം ആരോപിച്ചു.

അവതരണം: കാർത്തിക്  ശങ്കർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments