Saturday, December 7, 2024
Homeഅമേരിക്കഹമാസ്‌ ഉന്മൂലനം അസാധ്യമെന്ന്‌ ഇസ്രയേൽ സൈന്യം ; സൈന്യവും നെതന്യാഹുവും തമ്മിൽ ഭിന്നതയേറുന്നു.

ഹമാസ്‌ ഉന്മൂലനം അസാധ്യമെന്ന്‌ ഇസ്രയേൽ സൈന്യം ; സൈന്യവും നെതന്യാഹുവും തമ്മിൽ ഭിന്നതയേറുന്നു.

റാമള്ള/ ഗാസ സിറ്റി
ഹമാസ്‌ എന്നത്‌ ഒരു ആശയസംഹിതയും ഗാസ ഭരിക്കുന്ന രാഷ്ട്രീയ പാർടിയുമാണെന്നും അതിനെ ഉന്മൂലനം ചെയ്യാനാകില്ലെന്നും ഇസ്രയേൽ സൈന്യം. ടിവി ചാനലിന്‌ നൽകിയ അഭിമുഖത്തിൽ ഇസ്രയേൽ സൈനിക വക്താവ്‌ റിയർ അഡ്‌മിറൽ ഡാനിയൽ ഹഗാരിയുടേതാണ്‌ പരാമർശം.

ഇതിനെതിരെ ആഞ്ഞടിച്ച്‌ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പിന്നാലെ രംഗത്തെത്തി. ഹമാസിനെ ഉന്മൂലനം ചെയ്യുമെന്ന പ്രഖ്യാപനത്തിൽ ഉറച്ചുനിൽക്കുന്നെന്നും ലക്ഷ്യം നേടുംവരെ കടന്നാക്രമണം തുടരുമെന്നും പറഞ്ഞു. നെതന്യാഹുവിനും ഇസ്രയേൽ സൈന്യത്തിനുമിടയിലുള്ള ഭിന്നത രൂക്ഷമാകുന്നതിന്റെ തെളിവാണ്‌ പരസ്പരവിരുദ്ധ പ്രഖ്യാപനങ്ങൾ.

ഗാസയിലേക്ക്‌ അവശ്യസഹായം കടത്തിവിടാൻ റാഫയിലേക്കുള്ള പാതയ്ക്കുസമീപം പകൽ 11 മണിക്കൂർ വെടിനിർത്തുമെന്ന്‌ ഇസ്രയേല്‍ സൈന്യം ദിവസങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, തൊട്ടുപിറകേ അത്‌ സർക്കാർ തീരുമാനമല്ലെന്ന പ്രഖ്യാപനമുണ്ടായി. മുൻ സൈനിക മേധാവികൂടിയായ യുദ്ധ മന്ത്രിസഭാംഗം ബെന്നി ഗാന്റ്‌സ്‌ അടുത്തിടെ രാജിവച്ചു. വൈകാതെ, നെതന്യാഹു യുദ്ധ മന്ത്രിസഭ പിരിച്ചുവിട്ടു.

ഗാസയിൽ അതിശക്തമായി തുടരുന്ന ഇസ്രയേൽ ബോംബാക്രമണത്തിൽ 24 മണിക്കൂറിനിടെ 35 പേർ കൊല്ലപ്പെട്ടു.  ഒക്ടോബർ ഏഴിനുശേഷം ഇസ്രയേൽ ജയിലുകളിൽ കൊല്ലപ്പെടുന്ന പലസ്തീൻ തടവുകാരുടെ എണ്ണം 54 ആയി. 300 സ്ത്രീകളും 635 കുട്ടികളും 80 മാധ്യമപ്രവർത്തകരുമടക്കം 9000 പലസ്തീൻകാരാണ്‌ ഇസ്രയേൽ ജയിലുകളിലുള്ളത്‌.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments