Saturday, September 21, 2024
Homeകേരളംഅന്താരാഷ്ട്ര യോഗാദിനാചരണ പരിപാടികൾ

അന്താരാഷ്ട്ര യോഗാദിനാചരണ പരിപാടികൾ

സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗാദിനാചരണ പരിപാടികൾ സംഘടിപ്പിച്ചു

പത്താം അന്താരാഷ്ട്ര യോഗാദിനാചരണത്തോടനുബന്ധിച്ച് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽ നടന്ന പരിപാടിയിൽ പ്രസ് ഇൻഫർമേഷൻ ബ്യൂറോ, സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ കേരള-ലക്ഷദ്വീപ് മേഖല അഡീഷണൽ ഡയറക്ടർ ജനറൽ ശ്രീ വി പളനിച്ചാമി ഐഐഎസ് അധ്യക്ഷത വഹിച്ചു.

ഹോളിസ്റ്റിക് ഡോക്ടർ ലളിതാ അപ്പുക്കുട്ടൻ മുഖ്യാതിഥിയായിരുന്നു. യോഗ പരിശീലന പരിപാടി, ബോധവത്ക്കരണ ക്ലാസ്, മാജിക് ഷോ എന്നിവയും സംഘടിപ്പിച്ചു. സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ കേരള-ലക്ഷദ്വീപ് മേഖല ഡയറക്ടർ പാർവതി വി ഐഐഎസ്, വെങ്ങാനൂർ ഗവണ്മെന്റ് ആയുർവേദ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. സീന ടി.എസ്, വട്ടിയൂർക്കാവ് ഗവണ്മെന്റ് ആയുർവേദ ആശുപത്രിയിലെ യോഗ ഇൻസ്‌ട്രക്ടർ ഡോ ലക്ഷ്മി പി ബി, മാർ ഇവാനിയോസ് കോളേജ് ബർസാർ റെവ. ഫാ. തോമസ് കയ്യാലയ്ക്കൽ, മാർ ഇവാനിയോസ് വുമൺ സെൽ കൺവീനർ ഡോ മീനു ജോസ്, കോളേജ് യോഗ ക്ലബ് കോഡിനേറ്റർ ഡോ. സോണിയ മോൾ ജോസഫ്, സിബിസി ഫീൽഡ് എക്‌സിബിഷൻ ഓഫീസർ ജൂണി ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments