Monday, May 4, 2026
Homeഅമേരിക്കകഞ്ചാവുമായി രണ്ട് പ്രവാസികള്‍ ഒമാനില്‍ പിടിയില്‍.

കഞ്ചാവുമായി രണ്ട് പ്രവാസികള്‍ ഒമാനില്‍ പിടിയില്‍.

മസ്കറ്റ്: കഞ്ചാവുമായി രണ്ട് പ്രവാസികളെ ഒമാനില്‍ അറസ്റ്റ് ചെയ്തു. കഞ്ചാവ് കൈവശം സൂക്ഷിച്ച രണ്ടുപേരെ അധികൃതര്‍ അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. പിടിയിലായവര്‍ ഏഷ്യന്‍ രാജ്യക്കാരാണ്. ഇവര്‍ക്കെതിരായ നിയമ നടപടികള്‍ ആരംഭിച്ചതായി റോയല്‍ ഒമാന്‍ പൊലീസ് കൂട്ടിച്ചേര്‍ത്തു.

അതേസമയം ഒമാനില്‍ ഏതാനും ദിവസങ്ങൾക്ക് മുമ്പ് വന്‍തോതില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയിരുന്നു. മസ്കറ്റ് ഗവര്‍ണറേറ്റിലെ സീബ് വിലായത്തിലാണ് ട്രക്കില്‍ കടത്തുകയായിരുന്ന 2,000 കിലോഗ്രാം പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിലായി

സീബ് വിലായത്തില്‍ ഒരു ട്രക്കില്‍ നിന്നാണ് കോംപ്ലിയന്‍സ് ആന്‍ഡ് റിസ്ക് അസസ്മെന്‍റ് വകുപ്പ് പുകയില ഉല്‍പ്പന്നങ്ങളുമായി പ്രതിയെ പിടികൂടിയത്. ഇയാള്‍ക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് ഒമാന്‍ കസ്റ്റംസ് പ്രസ്താവനയില്‍ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com