Monday, September 30, 2024
Homeകേരളംഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

ചെങ്ങന്നൂർ :- യുവാവ് ഷോക്കേറ്റ് മരിച്ചു. കൗതുക വസ്തുക്കൾ നിർമിക്കുന്നതിൽ വിദഗ്ധനായ ചെങ്ങന്നൂർ മംഗലം ആശാരി പറമ്പിൽ വിപിൻ (29) ആണു മരിച്ചത്.

വീട്ടിൽ വച്ച് ചുണ്ടൻ വള്ളത്തിന്റെ മാതൃക നിർമിക്കുകയായിരുന്നു വിപിൻ. ഇതിനിടെയാണ് ഷോക്കേറ്റത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചെറുപ്പം മുതൽ കൗതുക വസ്തുക്കളും ചെറുശില്പങ്ങളും നിർമിക്കുന്നതിൽ വിദഗ്ധനായിരുന്നു വിപിൻ.പരേതനായ വേണുവിന്റെയും ശ്രീധനിയുടെയും മകനാണ്. സഹോദരങ്ങൾ: വീണ, വിഷ്ണു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments