Friday, March 13, 2026
Homeകേരളംഅർജുനെ കണ്ടെത്താൻ സാധ്യമാകുന്നതെല്ലാം ചെയ്യണം, ഒരു തരത്തിലും ദൗത്യ സംഘം പിറകോട്ട് പോകരുത് - പി.എ....

അർജുനെ കണ്ടെത്താൻ സാധ്യമാകുന്നതെല്ലാം ചെയ്യണം, ഒരു തരത്തിലും ദൗത്യ സംഘം പിറകോട്ട് പോകരുത് – പി.എ. മുഹമ്മദ് റിയാസ്.

ഷിരൂർ ;അർജുനെ കണ്ടെത്താൻ സാധ്യമാകുന്ന എല്ലാ ശ്രമങ്ങളുംചെയ്യണമെന്ന്മന്ത്രിപി.എമുഹമ്മദ്റിയാസ്.ദൗത്യസംഘവുമായി കേരളത്തിൽ നിന്നുള്ള ജനപ്രതിനിധികൾ അടക്കമുള്ളവർ കൂടിക്കാഴ്ച നടത്തുംദൗത്യസംഘം നേരിടുന്ന പ്രയാസങ്ങൾ ഉൾപ്പെടെ യോഗത്തിൽ ചർച്ച ചെയ്യുമെന്നും സാധ്യമാകുന്ന എല്ലാ കാര്യങ്ങളും ചെയ്ത് മുന്നോട്ട് പോകണമെന്ന നിലപാടാണ് സർക്കാരിനുള്ളതെന്നും ഷിരൂരിൽ എത്തിയ ശേഷം മന്ത്രി റിയാസ് മാധ്യമങ്ങളോട് പറഞ്ഞു.

നാവിക സേനയുടെ മുങ്ങൽ വിദഗ്ദന്മാർക്ക് വെള്ളത്തിൽ ചാടി പരിശോധിക്കുന്നതിന് പരിമിധികളുണ്ട്. അവരുടെ നിലപാടും യോഗത്തിൽ ചർച്ച ചെയ്യും. എങ്കിലും ഒരു തരത്തിലും ദൗത്യ സംഘം പിറകോട്ട് പോകരുതെന്നാണ് സർക്കാരിന്റെ നിലപാടെന്നും അത് യോഗത്തിൽ അറിയിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

നിലവിൽ കോഴിക്കോട് എം.പി. എം.കെ. രാഘവൻ, എം.എൽ.എമാരായ സച്ചിൻ ദേവ്, എ.കെ.എം. അഷറഫ്, ലിന്റോ ജോസഫ് അടക്കമുള്ളവർ സ്ഥലത്ത് ഉണ്ട്. മന്ത്രി എ.കെ. ശശീന്ദ്രനും വൈകാതെ സ്ഥലത്ത് എത്തിച്ചേരുമെന്നാണ് വിവരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com