Sunday, September 15, 2024
Homeകേരളംന്യൂനപക്ഷ കമ്മിഷന്‍ ജില്ലാ സെമിനാര്‍ ജൂണ്‍ 8 ന്

ന്യൂനപക്ഷ കമ്മിഷന്‍ ജില്ലാ സെമിനാര്‍ ജൂണ്‍ 8 ന്

പത്തനംതിട്ട –സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ ജില്ലാ സെമിനാര്‍ (ജൂണ്‍ 8) പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 10 ന് ആരോഗ്യ, വനിതാ-ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. കമ്മിഷന്‍ ചെയര്‍മാന്‍ അഡ്വ. എ എ റഷീദ് അധ്യക്ഷത വഹിക്കും. കമ്മിഷന്‍ അംഗങ്ങളായ പി. റോസ, എ.സൈഫുദ്ദീന്‍ ഹാജി, കേരള നോളജ് ഇക്കോണമി മിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ് ശ്രീകല, വിവിധ മതമേലധ്യക്ഷന്മാര്‍, ന്യൂനപക്ഷ സംഘടനാ നേതാക്കള്‍ എന്നിവരും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി അഞ്ഞൂറ് പ്രതിനിധികളും പങ്കെടുക്കും.

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍, ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി വിവിധ സര്‍ക്കാര്‍-സര്‍ക്കാരിതര ഏജന്‍സികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കിവരുന്ന ധനസഹായ പദ്ധതികള്‍, കേരള നോളജ് ഇക്കോണമി മിഷനുമായി ചേര്‍ന്ന് സംഘടിപ്പിച്ചുവരുന്ന പ്രത്യേക നൈപുണ്യ പരിശീലനവും വൈജ്ഞാനിക തൊഴില്‍ പരിചയവും സംബന്ധിച്ചുമുള്ള ക്ലാസുകള്‍, ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും സെമിനാറില്‍ ഉണ്ടാകും. രാവിലെ 9:30 മുതല്‍ രജിസ്ട്രേഷന്‍ ആരംഭിക്കും.

ന്യൂനപക്ഷ വിഭാഗത്തില്‍പ്പെടുന്ന യുവാക്കള്‍ക്കായി
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും : ന്യൂനപക്ഷ കമ്മിഷന്‍ അംഗം പി. റോസ

ന്യൂനപക്ഷ വിഭാഗത്തില്‍പ്പെടുന്ന ഒരുലക്ഷം യുവാക്കള്‍ക്ക് ഈ വര്‍ഷം തൊഴില്‍ ലഭ്യമാക്കുവാനുള്ള പ്രവര്‍ത്തനമാണ് സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ നടപ്പാക്കി വരുന്നതെന്ന് ന്യൂനപക്ഷ കമ്മിഷന്‍ അംഗം പി. റോസ പറഞ്ഞു. കമ്മിഷന്‍ ജില്ലയില്‍ സംഘടിപ്പിക്കുന്ന സെമിനാറിന്റെ വിശദാംശങ്ങള്‍ അറിയിക്കുന്നതിനായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കമ്മിഷന്‍ അംഗം.

ന്യൂനപക്ഷങ്ങളിലെ പാര്‍ശ്വവല്‍കൃത ജനസമൂഹത്തിന് ആവശ്യമായ നൈപുണ്യ പരിശീലനവും തൊഴിലും ഉറപ്പുവരുത്തുവാന്‍ സംസ്ഥാന ന്യൂനപക്ഷ കമ്മിഷനും കേരള നോളജ് ഇക്കോണമി മിഷനുമായി യോജിച്ച് പ്രവര്‍ത്തനം നടത്തും. പുതിയ ലോകത്ത് നല്ലൊരു തൊഴില്‍ സ്വന്തമാക്കാന്‍ ഉയര്‍ന്ന വിദ്യാഭ്യാസം മാത്രം മതിയാവില്ല പുതിയ ലോകത്തിലെ തൊഴിലുകള്‍ക്ക് ആവശ്യമായ നൈപുണ്യവും തൊഴിലന്വേഷകര്‍ക്ക് ആവശ്യമാണ്. ഈ മാറ്റങ്ങള്‍ക്കനുസരിച്ച് ന്യൂനപക്ഷ സമൂഹത്തിലെ തൊഴിലന്വേഷകരെ സജ്ജമാക്കുന്നതിനാണ് കമ്മിഷന്‍ ലക്ഷ്യമിടുന്നത്.

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട, ന്യൂനപക്ഷങ്ങളില്‍ ന്യൂനപക്ഷമായ ജനവിഭാഗങ്ങള്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ എന്തൊക്കെയാണെന്ന് അവരെ ബോധവാന്‍മാരാക്കുക, ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനാവശ്യമായ ഇടപെടലുകള്‍ നടത്തുക എന്നതാണ് കമ്മീഷന്‍ ലക്ഷ്യം വെക്കുന്നത്. അതിന് മുന്നോടിയായാണ് ഇത്തരത്തിലുള്ള സെമിനാര്‍ സംഘടിപ്പിക്കുന്നതെന്നും കമ്മിഷന്‍ അംഗം പി. റോസ പറഞ്ഞു.

ന്യൂനപക്ഷ കമ്മീഷന്‍ അംഗമായ എ.സൈഫുദ്ദീന്‍ ഹാജി, സെമിനാര്‍ സംഘാടകസമിതി ചെയര്‍മാന്‍ ഫാ.ജിജി തോമസ്, ജനറല്‍ കണ്‍വിനര്‍ എം.എച്ച് ഷാജി, വൈസ് ചെയര്‍മാന്‍മാരായ അലങ്കാര്‍ അഷറഫ്, യൂസുഫ്മോജൂട്ടി, അംജത്ത്, ഏബല്‍ മാത്യു, ബന്തേ കശ്യപ്, കണ്‍വീനര്‍ റെയ്ന ജോര്‍ജ് തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ന്യൂനപക്ഷ കമ്മിഷന്റെ നേതൃത്വത്തില്‍ 11-ാമത് ജില്ലാതല സെമിനാറാണ് (8) പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്നത്. രാവിലെ 10 ന് ആരോഗ്യ, വനിതാ-ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. കമ്മിഷന്‍ ചെയര്‍മാന്‍ അഡ്വ.എ. എ റഷീദ് അധ്യക്ഷത വഹിക്കും. കമ്മിഷന്‍ അംഗങ്ങളായ പി. റോസ, എ.സൈഫുദ്ദീന്‍ ഹാജി, കേരള നോളജ് ഇക്കോണമി മിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ് ശ്രീകല, വിവിധ മതമേലധ്യക്ഷന്മാര്‍, ന്യൂനപക്ഷ സംഘടനാ നേതാക്കള്‍ എന്നിവരും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി അഞ്ഞൂറ് പ്രതിനിധികളും സെമിനാറില്‍ പങ്കെടുക്കും. രാവിലെ 9:30 മുതല്‍ രജിസ്ട്രേഷന്‍ ആരംഭിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments