Wednesday, April 15, 2026
Homeകേരളംസ്വർണ വിലയിൽ ഇന്ന് വർദ്ധനവ് : പവന് 240 രൂപ കൂടി, 71,600 രൂപയായി

സ്വർണ വിലയിൽ ഇന്ന് വർദ്ധനവ് : പവന് 240 രൂപ കൂടി, 71,600 രൂപയായി

ജൂണിന്റെ തുടക്കത്തിൽ നിശ്ചലമായിട്ടിരുന്ന സ്വർണവിലയിൽ ഇന്ന് വർധനവ്. ഒരു പവന് 240 രൂപ വർധിച്ച് 71,600 രൂപയാണ് ഇന്നത്തെ സ്വർണവില. ഒരു ​ഗ്രാമിന് 30 രൂപ വർധിച്ച് 8,950 രൂപയും ആയിട്ടുണ്ട്.

ഡോളര്‍ വില ഇടിഞ്ഞതോടെ സ്വര്‍ണവില മേയിൽ കുതിച്ചുകയറിയിരുന്നു. എന്നാല്‍ ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരെ ചെറിയൊരു നഷ്ടം നേരിട്ട ഡോളര്‍ ഉച്ചയോടെ കരകയറിയതോടെയാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്വര്‍ണവില താഴേക്ക് വന്നത്

രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വം സ്വര്‍ണ വിലയെ വലിയ രീതിയില്‍ സ്വാധീനിക്കുന്നുണ്ട്. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് (bank rate), കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വര്‍ണത്തിന്റെ വില നിര്‍ണയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍.

കഴിഞ്ഞ മാസങ്ങളില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് സ്വര്‍ണവില ഉയരാന്‍ ഇടയാക്കിയത്.എന്നാല്‍ ഓഹരി വിപണിയില്‍ വീണ്ടും ഉണര്‍വ് പ്രകടമായതോടെ നിക്ഷേപകര്‍ അവിടേയ്ക്ക് നീങ്ങിയതാണ് സ്വര്‍ണവിലയിലെ ഏറ്റക്കുറച്ചിലുകൾക്ക് കാരണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com