Friday, September 20, 2024
Homeകേരളംയാത്രക്കാരനോട് ടിക്കറ്റ് കാണിക്കാന്‍ ആവശ്യപ്പെട്ടതിന് കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് നേരേ അസഭ്യവര്‍ഷവും കൈയ്യേറ്റശ്രമവും.

യാത്രക്കാരനോട് ടിക്കറ്റ് കാണിക്കാന്‍ ആവശ്യപ്പെട്ടതിന് കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് നേരേ അസഭ്യവര്‍ഷവും കൈയ്യേറ്റശ്രമവും.

യാത്രക്കാരനോട് ടിക്കറ്റ് കാണിക്കാന്‍ ആവശ്യപ്പെട്ടതിന് കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് നേരേ അസഭ്യവര്‍ഷവും കൈയ്യേറ്റശ്രമവും. കായംകുളത്തുനിന്ന് അടൂരിലേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി. ബസിൽ ശനിയാഴ്ച രാത്രിയിലാണ് സംഭവം നടന്നത്.

അടൂർ ഡിപ്പോയിലെ കെഎസ്ആർടിസി കണ്ടക്ടർക്ക് നേരെയായിരുന്നു യാത്രക്കാരന്റെ അധിക്ഷേപവും പരിഹാസവും അസഭ്യവർഷവും ഉണ്ടായത്.

സംഭവത്തിന്റെ ദൃശ്യങ്ങൾ‌ പുറത്തുവന്നു. യാത്രക്കാരൻ ബസിൽ കയറിയതിന് ശേഷം ടിക്കറ്റ് എടുക്കണമെന്ന് കണ്ടക്ടർ നിരന്തരം ഓർമിപ്പിച്ചിരുന്നു.

അതേസമയം ഇയാൾ ടിക്കെറ്റെടുക്കാൻ കൂട്ടാക്കിയില്ല. വീണ്ടും ടിക്കറ്റെടുക്കുന്നില്ലേ എന്ന് ചോദിച്ചതോടുകൂടിയാണ് യാത്രക്കാരന്‍ കണ്ടക്ടറുമായി തര്‍ക്കിച്ചത്.

ശമ്പളം കിട്ടാത്ത നിനക്കിത്ര അഹങ്കാരമോ എന്നും വീട്ടിൽ കഞ്ഞിവെച്ചിട്ടുണ്ടോ എന്ന് ചോദിച്ചായിരുന്നു കണ്ടക്ടറെ അധിക്ഷേപിച്ചത്.

കെഎസ്ആർടിസി ജീവനക്കാരുടെ ജീവിതാവസ്ഥ അടക്കം പരഹസിക്കുകയും ചെയ്തു. സംഭവത്തിൽ കെഎസ്ആർടിസി ജീവനക്കാരൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇയാളെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments