Saturday, December 7, 2024
Homeകേരളംകുവൈത്ത് ഫ്ലാറ്റിലെ തീപിടിത്തം --മരിച്ചവരിൽ ഒരാൾ കൊല്ലം ഓയൂർ സ്വദേശി

കുവൈത്ത് ഫ്ലാറ്റിലെ തീപിടിത്തം –മരിച്ചവരിൽ ഒരാൾ കൊല്ലം ഓയൂർ സ്വദേശി

കുവൈത്ത് — കുവൈത്തിലെ മംഗഫിൽ ഇന്ന് 49 പേരുടെ മരണത്തിനു ഇടയാക്കിയ സംഭവത്തിൽ മരിച്ച മലയാളികളിൽ ഒരാൾ കൊല്ലം ഓയൂർ സ്വദേശി ഉമറുദ്ദീൻ ഷമീർ ((33} ആണെന്ന് വിവരം ലഭിച്ചു.അപകടത്തെ തുടർന്ന് ഫർവാനിയ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട ഇദ്ദേഹം സ്ഥാപനത്തിൽ ഡ്രൈവർ ആയി ജോലി ചെയ്തു വരികയായിരുന്നു.

അപകടത്തിൽ ഇത് വരെയായി 49 പേർ മരിച്ചതായാണ് അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ 40 പേർ മരണമടഞ്ഞതായാണ് കുവൈത്ത് ഔദ്യോഗിക ടെലിവിഷൻ ഔദ്യോഗികമായി പുറത്തു വിട്ടിരിക്കുന്ന വിവരം. മരിച്ചവരിൽ നിരവധി മലയാളികളും ഉണ്ടെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്.എന്നാൽ ഇവരുടെ പേര് വിവരങ്ങൾ വരും മണിക്കൂറുകളിൽ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതിനിടെ തീപിടുത്തത്തെ തുടർന്നുണ്ടായ പുകയിൽ അകപ്പെട്ടു ശ്വാസതടസ്സത്തെ തുടർന്നാണ് ഭൂരിഭാഗം പേരുടെയും മരണത്തിന് കാരണമായത്.അടിയന്തിര ഘട്ടങ്ങളിൽ പുറത്തേക്ക് കടക്കുന്നതിനു കെട്ടിടത്തിൽ സ്ഥാപിച്ച വഴികൾ അടഞ്ഞു കിടന്നതും ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിക്കുവാൻ കാരണമായതായി അഗ്നി ശമന വിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments