ആലപ്പുഴ. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു. അമ്പലപ്പുഴ നീർക്കുന്നം കളത്തിൽ വിജയൻ്റെയും അമ്പിളിയുടെയും മകൾ ആര്യ മോളാണ് മരിച്ചത്. ഒരു മാസം മുമ്പാണ് രോഗ ലക്ഷണങ്ങൾ കണ്ടത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് മരണം.
വിദേശ ജോലിക്കായി ബംഗളൂരുവിലെ ജോലി രാജിവച്ച് രണ്ട് മാസങ്ങൾക്ക് മുമ്പാണ് ആര്യ നാട്ടിലെത്തിയത്. രോഗലക്ഷണം കണ്ടയുടനെ ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സ തേടി. വീണ്ടും രോഗലക്ഷണങ്ങൾ പ്രകടമായതോടെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗം കൂടിയതോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.



