Thursday, June 20, 2024
Homeഅമേരിക്ക🌺 ശുഭദിനം 🌺 - 2024 | മെയ് 26 | ഞായർ ✍ അർച്ചന...

🌺 ശുഭദിനം 🌺 – 2024 | മെയ് 26 | ഞായർ ✍ അർച്ചന കൃഷ്ണൻ

അർച്ചന കൃഷ്ണൻ

” വായിക്കാത്ത മനുഷ്യൻ്റെ മനസ്സിനെയാണ്
ഇരുണ്ട ഭൂഖണ്ഡമെന്ന് വിളിക്കുന്നത് “

പെരുമ്പടവം ശ്രീധരൻ

ഒരാളുടെ ലക്ഷ്യം എത്രത്തോളം മനോഹരമാണോ മാർഗ്ഗം അത്രത്തോളം പ്രയാസകരമാകും. പ്രതികൂലങ്ങളെ അനുകൂലമാക്കുന്നവർക്ക് മാത്രമേ വിജയം നേടാൻ സാധിക്കുകയുള്ളു.
തടസ്സങ്ങൾ നീക്കിക്കൊണ്ടിരിക്കുക. കാലിൽ തട്ടുന്ന മുള്ളുകളായാലും ഹൃദയത്തിൽ തട്ടുന്ന പ്രശ്നങ്ങളായാലും ഒരുപോലെ തുല്യ അളവിൽ നേരിടുവാൻ ശ്രമിക്കണം.

മനസ്സിനെ അലട്ടുന്ന പ്രയാസങ്ങളെ ഒരിക്കലും കൂടെ കൂട്ടരുത്. എവിടന്നാണോ കിട്ടിയത് അവിടെ തന്നെ ഉപേക്ഷിക്കുക.
ലക്ഷ്യത്തിലേക്കെത്തുന്ന സഹായികളെ കൂടെക്കൂട്ടുക. ചിലരുടെ വാക്കുകൾ, ചില ബന്ധങ്ങൾ ഉപകാരപ്പെടുന്നില്ലെങ്കിൽ ഉപേക്ഷിക്കുക.

ആദ്യം ഇഷ്ടമില്ലാത്ത കാര്യങ്ങളിൽ നോ പറയാൻ പഠിക്കുക.ഹൃദയം മുറിക്കുന്ന വേദനയോടെയാണെങ്കിലും, മുന്നേ നടന്നവരുടെ ചില വാക്കുകളെ അന്ധമായാണെങ്കിലും അനുസരിക്കുക. കാരണം പല വിജയികളും അവരുടെ വിജയ രഹസ്യമറിഞ്ഞത് വിജയത്തിന് ശേഷം മാത്രമായിരുന്നു. ചിലരെ മനസ്സിലാക്കാൻ ചിലപ്പോൾ നാമത് ചെയ്യേണ്ടി വരും.

ഏവർക്കും ഹൃദയം നിറഞ്ഞ ശുഭദിനാശംസകൾ

അർച്ചന കൃഷ്ണൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments