Monday, April 20, 2026
Homeകേരളംഎസ്എസ്എ ഗ്രാൻഡ് ലഭിച്ചില്ല

എസ്എസ്എ ഗ്രാൻഡ് ലഭിച്ചില്ല

കോട്ടയ്ക്കൽ.–കഴിഞ്ഞവർഷത്തെ എസ്എസ്എ മെയിന്റനൻസ് ഗ്രാൻഡ്‌ അനുവദിക്കാത്തതിനാൽ സർക്കാർ സ്കൂളുകളിലെ പ്രധാനാധ്യാപകർ വിഷമവൃത്തത്തിൽ. വയറിങ്, തകരാറായ വൈദ്യുതപകരണങ്ങൾ മാറ്റൽ തുടങ്ങിയ കാര്യങ്ങൾ നടത്താനായി സർക്കാർ അനുവദിക്കുന്ന ഫണ്ടാണിത്.

പ്രധാനാധ്യാപകർ ആദ്യം സ്വന്തം കയ്യിൽ നിന്നാണ് ഇത്തരം കാര്യങ്ങൾക്കു പണമെടുക്കുന്നത്. എല്ലാ വർഷവും മാർച്ച് 31ന് മുൻപായി വിദ്യാഭ്യാസ വകുപ്പധികൃതർ ഇവരുടെ അക്കൗണ്ടിലേക്കു തുക അയയ്ക്കാറാണ് പതിവ്. 25,000 രൂപ വരെയാണ് ഈയിനത്തിൽ അനുവദിക്കാറുള്ളത്. ബിആർസി മുഖേനയാണ് വിതരണം. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് ഇത്തവണ തുക വിതരണം ചെയ്യുന്നതിന് തടസ്സമായതെന്നാണ് പറയുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പും പ്രതികൂലഘടകമായി. ഉച്ചഭക്ഷണം വിതരണം ചെയ്ത വകയിൽ ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ തുകയും പ്രധാനാധ്യാപകർക്കു ലഭിക്കാനുണ്ട്.
– – – – – – – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com