കോട്ടയ്ക്കൽ.–യോഗാസനം ഒളിംപിക്സ് മത്സരങ്ങളിൽ ഇടം നേടുന്നതിനു മുന്നോടിയായി രാജ്യത്തെ വിധി കർത്താക്കളുടെ പരിശീലന പരിപാടി പഞ്ചാബിലെ പട്യാലയിൽ നടന്നു. 10 അംഗങ്ങളാണ് സംസ്ഥാന ടീമിൽ ഉണ്ടായിരുന്നത്.
2028ൽ ലോസ് ഏഞ്ചൽസിൽ നടക്കുന്ന ഒളിംപിക്സിൽ യോഗാസനം കൂടി ഉൾപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ലോക യോഗാസന അസോസിയേഷനും യോഗാസന ഇന്ത്യ അസോസിയേഷനുമാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ഇരുനൂറോളം പേർ പങ്കെടുത്തു. കോട്ടയ്ക്കൽ വിപിഎസ് വി ആയുർവേദ കോളജ് യോഗ കൺസൽട്ടന്റ് ഡോ.എൻ.പി.ഇന്ദു, ബേബി മോൻ തൃശൂർ, രജിത രാജേന്ദ്രൻ, ഷാമിൽമോൻ കാലങ്ങോട്ട്, സ്മിത വിനയചന്ദ്രൻ, പി.ശ്രീരഞ്ജിനി, പ്രവീൺ പ്രസന്നൻ, കെ.ആർ. അരുൺ, സി.ബി. ജ്യോതിഷ്, എം.എസ്. മോഹനൻ എന്നിവരാണ്.
സംസ്ഥാന ടീമിൽ ഉണ്ടായിരുന്നത്. ലോക യോഗാസന അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ. ജയദീപ് ആര്യ, ഏഷ്യൻ യോഗാസന പ്രസിഡന്റ് ഡോ. സഞ്ജയ് മൽപ്പാനി, ജനറൽ സെക്രട്ടറി ഉമംഗ്ഡാൻ, പരിശീലകൻ രജിത് കൗശിക്, നിരഞ്ജൻ മൂർത്തി, ഡോ.സി.വി.ജയന്തി, ഡോ. ആരതി പാൽ തുടങ്ങിയവർ പങ്കെടുത്തു.
— – – – – –