പലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡിജിറ്റല്‍ പ്രതിഷേധത്തിന്റെ ഭാഗമായി ഒരാഴ്ചത്തേക്ക് എല്ലാ ദിവസവും രാത്രി ഒമ്പത് മുതല്‍ 9.30 വരെ ഫോണുകളും കമ്പ്യൂട്ടറുകളും ഓഫ് ചെയ്തു വയ്ക്കാന്‍ ആഹ്വാനം ചെയ്ത് സിപിഐഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി. ഈ കാലഘട്ടത്തിന്റെ സമരത്തിന്റെ ഭാഗമാണ് ഇത്തരത്തിലുള്ള ഒരു സമരരീതിയെന്ന് എം.എ. ബേബി പറഞ്ഞു. പലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന സന്ദേശം നല്‍കാന്‍ ഇത് സഹായിക്കും.
ഡിജിറ്റല്‍ കാലഘട്ടത്തിലെ സത്യാഗ്രഹമാണ് ഈ പരിപാടിയെന്നും ഒരു രാഷ്ട്രീയപാര്‍ട്ടി എന്ന നിലയില്‍ ഇതിനോട് പരസ്യമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ് സിപിഐഎം എന്നും എം.എ. ബേബി വ്യക്തമാക്കി. അതേസമയം സോഷ്യല്‍ മീഡിയയില്‍ ‘ സൈലന്‍സ് ഫോര്‍ ഗാസ’ ക്യംപെയ്ന്‍ നിറയുകയാണ്.