Friday, March 21, 2025
Homeഅമേരിക്കബിലീവേഴ്സ് ബൈബിൾ ചാപ്പലിന്റെ ആഭിമുഖ്യത്തിൽ സൗജന്യ ബൈബിൾ പഠനം ഏപ്രിൽ നാല് മുതൽ

ബിലീവേഴ്സ് ബൈബിൾ ചാപ്പലിന്റെ ആഭിമുഖ്യത്തിൽ സൗജന്യ ബൈബിൾ പഠനം ഏപ്രിൽ നാല് മുതൽ

-പി പി ചെറിയാൻ

കാരോൾട്ടൻ(ഡാളസ്): ബിലീവേഴ്സ് ബൈബിൾ ചാപ്പൽ ലൈഫ് ഫോക്കസുമായി സഹകരിച്ച് സൗജന്യ ബൈബിൾപഠന ക്ലാസുകൾ ആരംഭിക്കുന്നു 2025 ഏപ്രിൽ നാല് മുതൽ എല്ലാ വെള്ളിയാഴ്ചകളിലും വൈകിട്ട് 7: 30 മുതൽ 8:30 വരെയാണ് ക്ലാസ്സുകൾ ക്രമീകരിച്ചിരിക്കുന്നത് .

ജീവിതത്തിലെ ഏത് സങ്കീർണ്ണ പ്രശ്നത്തിനും ദൈവ വചനത്തിലൂടെ ഉത്തരം കണ്ടെത്തുന്നതിനുള്ള ഒരു സമഗ്ര വേദപഠന പരിപാടിയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. ഡാലസ് തിയോളജിക്കൽ സെമിനാരി ഉൾപ്പെടെയുള്ള വേദപഠന ശാലകളിൽ വേദശാസ്ത്ര പരിശീലനം ലഭിച്ച അധ്യാപകരാണ് ഫെലോഷിപ്പിന് നേതൃത്വം നൽകുന്നത്. ചായയും ചുടു കാപ്പിയും മലയാളം പാട്ടുകളും ഒരു തനി നാടൻ കൂട്ടായ്മയുടെ അനുഭവമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത് .

സഭാ/മത വ്യത്യാസം ഇല്ലാതെ ആർക്കും ഈ പരിപാടിയിൽ പങ്കെടുക്കാം.മാതാപിതാക്കൾക്കൊപ്പം വരുന്ന പത്ത് വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി പ്രത്യേക ചൈൽഡ് കെയറും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. കരോൾട്ട ണിലുള്ള ഉള്ള റോസ് മെയ്ഡ് റീക്രീയേഷൻ സെന്ററിലാണ് (Rosemeade Recreation Center,
1330 E. Rosemeade Pkway Carrollton, TX 75007) പരിപാടി നടക്കുന്നത് . ബൈബിൾപഠന ക്ലാസുകളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് ജിംസ് മാമൻ 9366769327 ,ജെറി മോടിയിൽ 8177346991 എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.

-പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments