Thursday, March 20, 2025
Homeഅമേരിക്കഅലകടൽ - തീയേറ്ററിലേക്ക് .

അലകടൽ – തീയേറ്ററിലേക്ക് .

അയ്മനം സാജൻ P R O

ആക്ഷൻ സീറോ എന്ന ചിത്രത്തിനു ശേഷം, എസ്.റ്റി ഫിലിം ഗ്രൂപ്പ് നിർമ്മിക്കുന്ന പുതിയ സിനിമയാണ് അല കടൽ. കടലിന്റെ മക്കളുടെ കഥ പറയുന്ന ഈ ചിത്രം ബാലു സി.കെ. സംവിധാനം ചെയ്യുന്നു. ചിത്രീകരണം പൂർത്തിയായ ഈ ചിത്രം ഉടൻ തീയേറ്ററിലെത്തും.

അലകടലിൽ മീൻ പിടിച്ച് ഉപജീവനം നടത്തുന്ന മൽസ്യത്തൊഴിലാളികളുടെ കഥയാണ് ചിത്രം പറയുന്നത്. കടപ്പുറത്ത് പിടക്കുന്ന മീൻ, ഒരു വിഷവസ്തുവായി മാറുന്നതിനെതിരെ പ്രതികരിക്കുകയാണ് കടലിന്റെ മക്കൾ. ഇവർക്ക് നേതൃത്വം കൊടുക്കാൻ സുന്ദരൻ എന്ന കരുത്തനായ മനുഷ്യനുണ്ടായിരുന്നു. പിടക്കുന്ന മീനിൽ വിഷം കലർത്തുന്നവർക്കെതിരെ സുന്ദരന്റെ നേതൃത്വത്തിൽ വലിയ പ്രതിഷേധം നടന്നു. ഇതിനെ തല്ലിയൊതുക്കാൻ, മാഫിയ സംഘങ്ങളും അണിനിരന്നതോടെ, കടൽ തീരം സംഘർഷഭരിതമായി.

സംവിധായകൻ ബാലു തന്നെയാണ് ചിത്രത്തിലെ നായകൻ. നിതിഷ യാണ് നായിക. മനുവർമ്മയും പ്രധാന വേഷത്തിലെത്തുന്നു.

എസ്.റ്റി. ഫിലിംസിന്റെ ബാനറിൽ, എസ്.റ്റി. ഫിലിം ഗ്രൂപ്പ് നിർമ്മിക്കുന്ന അലകടൽ ബാലു സി.കെ.രചന, സംവിധാനം നിർവ്വഹിക്കുന്നു. ഗാനരചന – മങ്കൊമ്പ് ഗോപാലകൃഷ്ണൻ, കാനേഷ് പൂനൂർ,സുജിത് കാറ്റോട്, പ്രസാദ് അമരാഴി, മുരളി തച്ചം വെള്ളി, ജോസ് ഞാറക്കൽ, സംഗീതം – ഗോഡ് ബിൻ കക്കയം, നവോദയ ബാലകൃഷ്ണൻ, ഗിരീഷ് കൃഷ്ണ, ആലാപനം – മധു ബാലകൃഷ്ണൻ, വിൽസൻ പിറവം, പ്രസീത സന്തോഷ്, ശാന്തൻ മുണോത്ത്, സി ജോ താളൂർ, കൊച്ചിൻ സെബു, ക്യാമറ – ഹരീഷ് ബാലുശ്ശേരി, എഡിറ്റിംങ് – സന്ദീപ്, അസോസിയേറ്റ് ഡയറക്ടർ – ഷാജി, രാജേഷ്, പ്രൊഡഷൻ മാനേജേഴ്സ് – പരശു, മോഹനൻ, ഫിനാൻസ് കൺട്രോളർ – രാമചന്ദ്രൻ ചേറോട്, സൂര്യപ്രഭ, സ്റ്റിൽ – രമേശ്, പി.ആർ.ഒ – അയ്മനം സാജൻ

ബാലു സി.കെ, നിതീഷ, മനു വർമ്മ, നിലമ്പൂർ ആയിഷ,നബിൻ ജലാൽ, ഇരിങ്ങൽ കൃഷ്ണ രാജ്, വിനോദ് കോഴിക്കോട്, രാമചന്ദ്രൻ ചേറോഡ്, കോഴിക്കോട് ജയരാജ്, മുരളി കോവൂർ, ഡോ.അരവിന്ദ്, ടോംദേവ്, വാസ്തവിക, റാണി എന്നിവരോടൊപ്പം നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നു.

അയ്മനം സാജൻ PRO

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments