Saturday, May 2, 2026
Homeകേരളംവെള്ളാണിക്കൽ പാറയുടെ സമീപം യുവാവിനെയും യുവതിയെയും കൈകൾ കൂട്ടികെട്ടി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

വെള്ളാണിക്കൽ പാറയുടെ സമീപം യുവാവിനെയും യുവതിയെയും കൈകൾ കൂട്ടികെട്ടി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: പോത്തൻകോട് വെള്ളാണിക്കൽ പാറയിൽ യുവാവിനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി. വെള്ളാണിക്കൽ പാറയുടെ അടുത്തുള്ള ഒരു റബ്ബർമരത്തിലാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളനാട് മിത്രനികേതൻ സ്വദേശികളായ ഷിബിൻ അർച്ചന എന്നിവരാണ് മരിച്ചത്. പരസ്പരം കൈകൾ കൂട്ടിക്കെട്ടി തൂങ്ങിനിൽക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങൾ.

വെള്ളാണിക്കൽ പാറ സന്ദർശിക്കാനെത്തിയവരാണ് മൃതദേഹം കണ്ടെടുത്തത്. ഇവർ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോത്തൻകോട് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

അർച്ചനയെ കഴിഞ്ഞ ദിവസം കാണാതായെന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം തുടരുന്നതിനിടെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com