Saturday, May 2, 2026
Homeഇന്ത്യമംഗളാദേവി ഉത്സവത്തിനിടെ പോലീസുകാരനുൾപ്പെടെ ആറു പേർക്ക് ഇടിമിന്നലേറ്റു

മംഗളാദേവി ഉത്സവത്തിനിടെ പോലീസുകാരനുൾപ്പെടെ ആറു പേർക്ക് ഇടിമിന്നലേറ്റു

മംഗളാദേവി ഉത്സവത്തിനെത്തിയ ആറു പേർക്ക് ഇടിമിന്നലേറ്റു. കേരള തമിഴ്നാട് അതിർത്തിയിലെ പ്രസിദ്ധമായ മം​ഗളാദേവി ക്ഷേത്രത്തിലെ ചിത്ര പൗർണ്ണമി ഉത്സവത്തിൽ പങ്കെടുക്കാൻ എത്തിയവർക്ക് ആണ് ഇടിമിന്നലേറ്റത്.

പരുക്കേറ്റവരെ കുമളി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരിൽ ഒരു പോലീസുകാരനും ഉൾപ്പെടുന്നതായി റിപ്പോർട്ട്. ഇടിമിന്നലിന്റെ പരിഭ്രാന്തിയിൽ ഓടുന്നതിനിടെ തട്ടി വീണു പലർക്കും പരിക്കേറ്റതായും റിപ്പോർട്ട്. പരിക്കേറ്റവരിൽ തമിഴ്നാട് സ്വദേശികളും. തിരുവനന്തപുരം സ്വദേശി വിഷ്ണു. ലോകമണി (58) ധനലക്ഷ്മി (48) പൊലീസ് ഉദ്യോ​ഗസ്ഥനായ അൻസാദ് (35) രമ്യ (35) ബ്രോൺസി (36) എന്നിവർക്കാണ് പരിക്കേറ്റത്.

ഉത്സവം കണ്ട് മടങ്ങവേ ഒമ്പതാം വളവ് എന്ന സ്ഥലത്ത് വച്ചാണ് ഇടിമിന്നലേറ്റത്. ഉച്ചയ്ക്ക് ശേഷം പ്രദേശത്ത് ശക്തമായ മഴയും ഇടിമിന്നലും ഉണ്ടായിരുന്നു. ഒൻപതാം വളവിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉ​ദ്യോ​ഗസ്ഥൻ ഇടിമിന്നലേറ്റതോടെ തെറിച്ചു വീണു. ഇദ്ദേഹത്തിന്റെ കൈയ്ക്ക് ഒടിവുണ്ട്. പരിക്കേറ്റവരെ ഉടൻ തന്നെ ആംബുൻസിൽ ആശുപത്രിയിൽ എത്തിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com